video
play-sharp-fill
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്തിന്റെ  ജനകീയ നേതാവ്: രാഹുല്‍ ഗാന്ധി

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്തിന്റെ ജനകീയ നേതാവ്: രാഹുല്‍ ഗാന്ധി

സ്വന്തം ലേഖകൻ 

കോട്ടയം: കോട്ടയത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്തിന്റെ ജനകീയ നേതാവെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോട്ടയം നിയോജകമണ്ഡലം സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി പരുത്തുംപാറയില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക എന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്.

വിദ്യാസമ്പന്നരായ യുവജനങ്ങള്‍ക്ക് ജോലിയെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ കേരളത്തില്‍ സാഹചര്യമില്ല. പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ വിശ്വായിച്ചാല്‍ മാത്രം സഹായം ലഭിക്കൂ. ആര്‍.എസ്.എസിലും കമ്മ്യൂണിസത്തിലും വിശ്വസിച്ചാല്‍ മാത്രം സഹായം എന്ന അവസ്ഥയാണിപ്പോഴുള്ളത്. ആര്‍ക്കും ഏത് വിശ്വാസവും സ്വീകരിക്കാം. കോണ്‍ഗ്രസും യു.ഡി.എഫും വിശ്വസിക്കുന്നത് ജനങ്ങളില്‍ മാത്രമാണെന്നും രാഹുല്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുപ്പക്കാര്‍ക്ക് കേരളത്തില്‍ കാര്യമില്ലെന്ന സ്ഥിതിയിലാണ്. നന്നായി പഠിച്ചു ജോലി സ്വപ്നം കണ്ടവരുടെ ജീവിതം കേരളം ഭരിക്കുന്നവര്‍ സ്വന്തക്കാര്‍ക്ക് മാത്രം കൊടുത്തു. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയ യുവതയോട് സംസാരിക്കാന്‍ പോലും മുഖ്യമന്ത്രിയോ മന്ത്രിമാരോ സംസാരിക്കാന്‍ തയ്യാറായില്ല. രാജ്യത്ത് തകര്‍ന്നു കിടക്കുന്ന സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. അതിനായി പാവപ്പെട്ടവരുടെ കൈകളില്‍ പണം എത്തണം.

അവരുടെ കൈകളില്‍ പണം എത്തിയില്ലെങ്കില്‍ സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കുക പ്രയാസകരമാണ്. പാവപ്പെട്ടവരുടെ കൈകളില്‍ പണം നേരിട്ട് എത്തിക്കാനാണ് ന്യായ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ന്യായ് പദ്ധതിയിലൂടെ സമ്മാനവും ഔദാര്യവുമല്ല നിങ്ങളുടെ പണമാണ് നിങ്ങള്‍ക്ക് നല്‍കുന്നുത്. സാധാരണക്കാര്‍ പണം ചെലവഴിക്കാന്‍ തയ്യാറാകുമ്പോള്‍ വിപണി ഉണരും. ന്യായ് പദ്ധതി ചെറുപ്പക്കാര്‍ക്ക് ജോലി കൊടുക്കാനുള്ള പദ്ധതി കൂടിയുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.