പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാജ രാജ വർമ്മ അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട : കഴിഞ്ഞ ആഴ്ച്ച അന്തരിച്ച മുൻ വലിയ തമ്പുരാന്‍റെ സഹോദരനും, സ്ഥാനമേറ്റെടുത്ത ഇപ്പോഴത്തെ വലിയ തമ്പുരാനുമായ കൈപ്പുഴ ലക്ഷ്മീ വിലാസം കൊട്ടാരത്തിൽ അഡ്വ.തിരുവോണം നാൾ രാജ രാജ വർമ്മ (98) അന്തരിച്ചു.

വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണം. കുമ്മനം കരുവേലിൽ ഇല്ലത്ത് ദേവദത്തൻ നമ്പൂതിരിയുടെയും പന്തളം കൈപ്പുഴ ലക്ഷ്മി വിലാസം കൊട്ടാരത്തിൽ പൂയം തിരുനാൾ മംഗല തമ്പുരാട്ടിയുടെ മകനായി 1924 നവംബർ 4-ാം തീയതിയാണ് ജനനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ ഗൗരി വർമ്മ സി ആർ കാവാലം ചാലയിൽ കുടുംബാംഗമാണ്. മക്കൾ രവീന്ദ്രനാഥ് രാജവർമ്മ ,രാജലക്ഷ്മി നന്ദ ഗോപാൽ, സുരേന്ദ്രനാഥ് രാജവർമ്മ ,അംബിക രവീന്ദ്രൻ മരുമക്കൾ ഗിരിജ രവീന്ദ്രനാഥ്, നന്ദ ഗോപാൽ, സുധാ സുരേന്ദ്രനാഥ്, രവീന്ദ്രൻ രാമചന്ദ്രൻസംസ്കാര ചടങ്ങുകൾ നാളെ ഉച്ചക്ക് 2 മണിക്ക് പാമ്പാടി തിരുവില്വാമല ഐവർമഠം ത്തിൽ.

തമ്പുരാന്‍റെ ദേഹവിയോഗം മൂലമുള്ള ആശൂലം കാരണം പന്തളം വലിയകോയിക്കൽ ക്ഷേത്രം 8/07/22 വരെ അടച്ചിടുന്നതും 9/07/22 ന് ശുദ്ധി ക്രീയകൾക്ക് ശേഷം വീണ്ടും തുറക്കുന്നതാണ്.