play-sharp-fill
അപകടത്തിരുവോണം..! തിരുവോണദിവസം ജില്ലയിലുണ്ടായത് 20 വാഹനാപകടങ്ങൾ, കൂട്ടത്തല്ല് കുടുംബവഴക്ക്: മെഡിക്കൽ കോളേജിൽ പരിക്കേറ്റെത്തിയത് 41 പേർ..!

അപകടത്തിരുവോണം..! തിരുവോണദിവസം ജില്ലയിലുണ്ടായത് 20 വാഹനാപകടങ്ങൾ, കൂട്ടത്തല്ല് കുടുംബവഴക്ക്: മെഡിക്കൽ കോളേജിൽ പരിക്കേറ്റെത്തിയത് 41 പേർ..!

സ്വന്തം ലേഖകൻ
കോട്ടയം: തിരുവോണം അപകടങ്ങളുടെയും കൂട്ടത്തല്ലിന്റെയും അടിപിടിയുടെയും പെരുന്നാളായി കോട്ടയത്ത് മാറി. തിരുവോണദിവസം ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി ഉണ്ടായത് 20 വാഹനാപകടങ്ങളാണ്. ഇതിൽ 28 പേർക്കാണ് പരിക്കേറ്റത്. ഇത് കൂടാതെ ഓണം ആഘോഷിച്ചപ്പോഴുണ്ടായ അടിപിടിയും അക്രമവും അത് വേറെ. ഇതൊന്നും പോരാതെ തിരുവോണ ദിവസം തന്നെ ആശുപത്രികളിൽ അക്രമമുണ്ടാക്കിയ രണ്ടു പേരെ പൊലീസ് റിമാൻഡ് ചെയ്യുകയും ചെയ്തു.
നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞ്  പരിപ്പിൽ പരിപ്പ് സ്വദേശികളായ നിഥിൻ വർഗീസ് (25), പ്രശാന്ത് (22) എന്നിവർക്ക് പരിേക്കറ്റു. അയർക്കുന്നം തണ്ണിക്കുട്ടി ഭാഗത്ത് ബൈക്ക് അപകടത്തിൽപെട്ട് അയർക്കുന്നം സ്വദേശികളായ അജിൻ (23), ആൽബർട്ട് (19) എന്നിവരെയും  എന്നിവരും വയലാ ഭാഗത്തുണ്ടായ അപകടത്തിൽ വിനീത് (26), കുമരകം കവണാറ്റിൻകരയിലുണ്ടായ അപകടത്തിൽ വൈക്കം തലയാഴം സ്വദേശികളായ മനു (23), വിനീത (22) എന്നിവർക്കും മേലുകാവിലുണ്ടായ അപകടത്തിൽ ബിനു (28), ളാക്കാട്ടർ ഭാഗത്തുണ്ടായ അപകടത്തിൽ സുമേഷ് (27), അമൽ (24), അഖിലേഷ് (17), മുള്ളൻ കുഴിയിൽ  രാജാ (22), പ്രവീൺ (18), പുന്നത്തുറയിൽ, ജോസഫ് (80) ഭാര്യമോളി (73), പരിപ്പിലുണ്ടായ അപകടത്തിൽ എമിൽ (31) കുടവെച്ചൂർ ഭാഗത്തുണ്ടായ ആകാശ് (25) എന്നിവർക്കുമാണ് പരിക്കേറ്റത്. കാറ് ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പനച്ചിക്കാട് മാലിയത്തറ തങ്കപ്പൻ (69), ഭാര്യ ഓമന (34), മകൾ സംഗീത ( 29) എന്നിവരാണ് പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്.
കുടുംബപ്രശ്‌നത്തെത്തുടർന്ന് ഭർത്താവിന്റെ മർദനമേറ്റ് ചങ്ങനാശേരി പെരുന്ന തെക്കേടത്ത് മനുമോഹന്റെ ഭാര്യ കീർത്തി പ്രസാദും (24) ചികിത്സ തേടിയെത്തി. വിവിധ സ്ഥലങ്ങളിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ്  ഈട്ടിക്കൽ സുനിൽ (42), പേരൂർ അജു (25) ചങ്ങനാശേരി സ്വദേശികളായ ഗോപി (47) രജ്ഞിത്ത് (35), കവിയൂർ സ്വദേശി അനൂപ് (34), പുന്നത്തറ പ്ലാക്കിത്തൊട്ടിയിൽ ജോസ് (80), പാറമ്പുഴ സാബു (54), പൂവരണി അഭിഷാല് (34), പുന്നത്തറ മൂഴിയിൽ ഇന്ദിര (51), ഹരിപ്പാട് സ്വദേശി ശാന്ത (55) എന്നിവരും ചികിത്സതേടിയെത്തി. അമിതമായി ഗുളിക കഴിച്ച് തൊടുപുഴ കരികുന്നം സ്വദേശിനി സുധ (32), പൊള്ളലേറ്റ് ചീന്തലാർ എസ്റ്റേറ്റിൽ മുരുകനും (57) ചികിത്സതേടി.  ഈരാറ്റുപേട്ട ബാറിൽ അടിപിടിയിൽ പരിക്കേറ്റ് തലനാട് സ്വദേശി ആഷിഷിനെയും (27) മെഡിക്കൽ കോളജിൽ ചികിത്സതേടി. പിന്നീട് അത്യാഹിതവിഭാഗത്തിൽ ഡോക്ടറെ അസഭ്യം പറയുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തതിന് ഇയാളെ ഗാന്ധിനഗർ പൊലീസ് പിടികൂടി. വൈക്കം താലൂക്ക് ആശുപത്രിയിൽ ബഹളംവെക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയുംചെയ്ത തോട്ടകം മന്നാംപറമ്പിൽ ഹരികൃഷ്ണനെ മെഡിക്കൽ കോളജിലും ബഹളംവെച്ചതിന് പൊലീസ് പിടികൂടി. പിന്നീട് കോടതിയിൽ ഹാജരാക്കി ഇയാളെ റിമാൻഡ് ചെയ്തു.