
തിരുവാതുക്കൽ ഇരട്ട കൊലപാതകം: നാടുണർന്നത് ഞെട്ടലോടെ… മൃതദേഹം ആദ്യം കണ്ടത് നാലു വർഷമായി അടുക്കള ജോലിക്കാരി രേവമ്മ; ഗേറ്റ് തുറക്കാതായപ്പോൾ പുറംപണിക്കാരനെ വിളിച്ചു; ചാരിക്കിടക്കുന്ന മുൻവശത്തെ വാതിൽ തുറന്നതോടെ കണ്ടത് അതിദാരുണ സംഭവം; നടുക്കത്തിൽ നാട്…
കോട്ടയം: ശ്രീവത്സം വീട്ടിൽ നാലു വർഷമായി അടുക്കള ജോലി നോക്കുന്നയാളാണ് തിരുവാർപ്പ് സ്വദേശിയായ രേവമ്മ. എന്നും രാവിലെ ഏഴരയോടെയെത്തും.
ഇന്നലെ വന്നപ്പോൾ ഗേറ്റ് തുറന്നിട്ടില്ല. വീട്ടിലെ പുറംപണിക്കാരൻ പൊൻരാജിനെ ഫോൺ വിളിച്ചാണു ഗേറ്റ് തുറപ്പിച്ചത്. കേൾവിക്കുറവുള്ളയാളാണ് പൊൻരാജ്.
മുൻവശത്തെ വാതിൽ ചാരിക്കിടക്കുന്നതു കണ്ടപ്പോൾ തുറന്നു നോക്കി. ഉള്ളിൽ വീട്ടുടമ വിജയകുമാറിന്റെയും ഭാര്യയുടെയും മൃതദേഹങ്ങൾ കണ്ടു. പൊൻരാജും അപ്പോഴാണ് വീട്ടിൽ നടന്ന ദാരുണ സംഭവം അറിയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നഗരസഭ കൗൺസിലർ ടോം കോര അഞ്ചേരിലിനെയും മുൻ നഗരസഭാ കൗൺസിലർ വി.കെ.അനിൽകുമാറിനെയും വിവരം അറിയിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും ഇതിനു പിന്നാലെ സ്ഥലത്തെത്തി.
Third Eye News Live
0