video
play-sharp-fill

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ മാറ്റാൻ സാദ്ധ്യത;തിരുമാനം തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ മാറ്റാൻ സാദ്ധ്യത;തിരുമാനം തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ

Spread the love

സ്വന്തംലേഖകൻ

കൊല്ലം:തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിനെ മാറ്റാനുള്ള സാദ്ധ്യത പാർട്ടിയുടെ പരിഗണനയിലെന്ന സൂചനയും പുറത്തുവരുന്നു. എന്നാൽ പ്രസിഡന്റ് പദവി പൂർത്തിയാക്കാൻ അദ്ദേഹത്തിന് മാസങ്ങൾ മാത്രം ശേഷിക്കെ വിവാദം സൃഷ്ടിക്കേണ്ടെന്ന് പറയുന്നവരും പാർട്ടിയിലുണ്ട്. കേരളത്തിലെ തിരിച്ചടിക്ക് കാരണം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിനപ്പുറം ശബരിമല വിഷയത്തിലെ വിവാദവും കാരണമായെന്ന ചർച്ചകളുടെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.എന്നാൽ, തത്കാലം ഈ ചർച്ചയിലേക്ക് കടക്കില്ലെന്നും വീണ്ടും വിവാദത്തിന് വഴിയൊരുക്കുമെന്ന് കരുതുന്നവരും പാർട്ടിയിലുണ്ട്.ദേവസ്വം പ്രസിഡന്റിനെ മാറ്റിയാൽ തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് തെറ്റായ സന്ദേശം നൽകാൻ ഇടവരുത്തുമെന്ന് കരുതുന്നവരുമുണ്ട്. അതിനാൽ, ഈ വിഷയത്തിൽ ചർച്ചയേ വേണ്ടന്ന നിലപാടാണ് ചിലർക്ക്.