
മര്യാത്തുരുത്ത്: തിരുവാറ്റ, തിരുത്തിക്കുളങ്ങര ശ്രീ രാമ, ഹനുമാൻ ക്ഷേത്രത്തിൽ രാമായണമാസാചരണം നാളെ തുടങ്ങും. ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെയാണ് രാമായണ മാസാചരണം. ദശാവതാര ചന്ദനച്ചാർത്ത്, പുണർതം പൂജയും അന്നദാനവും, ശ്രീരാമ -ഹനുമദ് സംഗീതോത്സവം, ഗീതാ ജ്ഞാനയജ്ഞം, കൗസല്യ വന്ദനം തുടങ്ങിയ വിവിധ പരിപാടികളോടെയാണ് രാമായണ മാസാചരണം നടത്തപ്പെടുന്നത്.
ജൂലൈ 17 വ്യാഴാഴ്ച വൈകുന്നേരം 6.45ന് കൗസല്യാ വന്ദനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച തെരഞ്ഞെടുക്കപ്പെട്ട അമ്മമാരെ ആദരിക്കുന്നു. ഈ പരിപാടിയുടെ ഉദ്ഘാടനം കോട്ടയം താലൂക്ക് തഹസിൽദാർ അനിൽകുമാർ നിർവ്വഹിക്കും.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി, കോട്ടയം മെഡിക്കൽ കോളേജ് പ്രൊഫ. ഡോ. രാധാ ആർ. കുമാർ, അയ്മനം ഗ്രാമപഞ്ചായത്ത് മുൻപ്രസിഡണ്ട് ഉഷാ ബാലചന്ദ്രൻ, കോട്ടയം മെഡിക്കൽ കോളേജ് റിട്ട. പ്രൊഫ. ഡോ. സുമ, രേണുകാ വിശ്വനാഥ് (ഭാരത് ഹോസ്പിറ്റൽ, കോട്ടയം) തുടങ്ങിയവർ പങ്കെടുക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേവകി അന്തർജനം അയ്മനം, കെ. പത്മശ്രീ കുമാരനല്ലൂർ, അഡ്വ. ദീപ്തി എസ്. നാഥ് കൂരോപ്പട, സുശീലക്കുട്ടി ജി. തിരുവനന്തപുരം, വി.കെ. തങ്കമ്മ കുമ്മനം, ഉഷാറാണി കുമാരനല്ലൂർ, രാജേശ്വരി തങ്കച്ചൻ മാന്നാനം, ഗീത തിരുവാറ്റ, ഓമന ചുങ്കം, തുളസി ശശികുമാർ തിരുവാറ്റ എന്നിവരെയാണ് കൗസല്യാ വന്ദനത്തിൽ ആദരിക്കുന്നത്.
ജൂലൈ 18 മുതൽ 22 വരെ വൈകിട്ട് 6.45 മുതൽ 8 വരെയാണ് ഗീതാജ്ഞാന യജ്ഞം നടക്കുക. ചിന്മയാ മിഷൻ, കോഴിക്കോട് ആചാര്യൻ സ്വാമിജി ജിതാത്മാനന്ദ സരസ്വതിയാണ് യജ്ഞാചാര്യൻ.
കർക്കടകം ഒന്നു (ജൂലൈ 17) മുതൽ 12 (ജൂലൈ 28) വരെയാണ് ദശാവതാര ചന്ദനച്ചാർത്ത്. ജൂലൈ 24ന് പുണർതം പൂജയും അന്നദാനവും നടക്കും. ജൂലൈ 17 മുതൽ ആഗസ്റ്റ് 17 വരെ രാവിലെ 5.30 മുതൽ 7.00 വരെയാണ് ശ്രീരാമ ഹനുമദ് സംഗീതോത്സവം നടത്തപ്പെടുക.