കൊയ്തെടുത്ത നെല്ല് സംഭരിക്കാൻ ആരുംഎത്തിയില്ല: ഇനി കൊയ്യാനുള്ളത് ഉപേക്ഷിച്ചു: ഉടനെ കൃഷിയിറക്കാനുമില്ല: കടുത്ത തീരുമാനത്തിലേക്ക് തിരുവാർപ്പ് കേളക്കരി മാടപ്പള്ളിക്കാട് പാടത്തെ കർഷകർ.

Spread the love

 

തിരുവാർപ്പ്: തിരുവാർപ്പ് പഞ്ചായത്തിലെ കേളക്കരി മാടപ്പള്ളികാടു പാടശേഖരത്തിലെ കർഷകർ നെൽകൃഷിയോട് വിട പറയുന്നു. ഇത്തവണത്തെ പുഞ്ച കൃഷിയുടെ കെെയ്പ്പേറിയ അനുഭവങ്ങളാണ് കർഷകരെ

നെൽകൃഷി ഇനി ഉടനെ വേണ്ടെന്നു തീരുമാനിക്കാൻ കാരണം. 180ഏക്കറുള്ള പാടത്ത് കൊയ്ത്ത് നടത്തിയത് ഏതാനും കർഷകർ മാത്രം. കൊയ്തെടുത്ത നെല്ല് വില്ക്കാൻ ഇതുവരെ ഒരു കർഷകർകനും കഴിഞ്ഞിട്ടില്ല.

വേനൽമഴ ശക്തമായതാേടെ നെല്ല് പാടത്തു കിടന്ന് നശിച്ചു കൊണ്ടിരിക്കുന്നു. ഏതാനും കർഷകർ ചണച്ചാക്കുകൾ വാങ്ങി നെല്ല് നിറച്ച് ലഭ്യമായ സ്ഥാനങ്ങളിലേക്ക് നനയാതെ മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാെയ്ത നെല്ല് വാങ്ങാൻ ഒരു ഏജൻസിയും എത്താതായതാേടെ ബാക്കിയായ നെല്ല് കാെയ്യാതെഉപേക്ഷിക്കാൻ കർഷകർ തീരുമാനമെടുത്തു. മണിക്കൂറിന് രണ്ടായിരം രൂപയോളം മുടക്കി കൊയ്ത്ത് യന്ത്രം ഇറക്കുന്ന പണമെങ്കിലും നഷ്ടമാകാതിരിക്കുമെ ന്നാണ് കർഷകരുടെ നിലപാട്.

ഇതോടെ കൊയ്യാൻ ബാക്കിയായ നെല്ല് താറാവുകൾ ഇറങ്ങി തിന്നുകൊണ്ടിരിക്കുകയാണിപ്പോൾ. കെട്ടു താലി പണയം വെച്ചും കിട്ടാവുന്നിടത്തു നിന്നെല്ലാം കടം വാങ്ങി കൃഷിയിറക്കിയ കർഷകർ ചോദിക്കുന്നു ഇനി ഞങ്ങളെങ്ങനെ കൃഷിയിറക്കും? എങ്ങനെ ജീവിക്കും.?