തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ ശാസ്താംകടവ് – വെട്ടിക്കാട് റോഡ് മന്ത്രി സജി ചെറിയാൻ ഇന്ന് നാടിന് സമർപ്പിക്കും: മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.

Spread the love

തിരുവാർപ്പ് : തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ നിർമാണം പൂർത്തികരിച്ച ശാസ്താംകടവ് -വെട്ടിക്കാട് റോഡ്
ഇന്ന് (വ്യാഴാഴ്ച നവംബർ ആറ് ) വൈകിട്ട് 4.00ന് മത്സ്യബന്ധന- ഹാർബർ എൻജിനീയറിംഗ് -സാംസ്കാരിക- യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ നാടിന് സമർപ്പിക്കും.

video
play-sharp-fill

വെട്ടിക്കാട് നടക്കുന്ന പരിപാടിയിൽ സഹകരണം- തുറമുഖം -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും. തീരദേശ റോഡുകളുടെ നവീകരണ പദ്ധതി പ്രകാരം ഹാർബർ എൻജിനീയറിംഗ് വകുപ്പിൻ്റെ ഒരു കോടി രൂപ ചെലവിട്ടാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. തോട്ടപ്പള്ളി ഹാർബർ എൻജിനീയറിംഗ് സബ്ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ഡി.എസ്. സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും.

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആര്യ രാജൻ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.എസ്. അനീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.എം. ബിന്നു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജയ സജിമോൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ജെസ്സി നൈനാൻ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ആർ. അജയ്, പി.എസ്. ഷീനാമോൾ, സി.ടി. രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ബിന്ദു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജയൻ കെ. മേനോൻ, രശ്മി പ്രസാദ്, കെ.സി.

മുരളീകൃഷ്ണൻ, റെയ്ച്ചൽ ജേക്കബ്, റൂബി ചാക്കോ, ബുഷ്റ തൽഹത്ത്, വി.എസ്. സെമീമ, കെ.എം. ഷൈനിമോൾ, പി.എസ്. ഹസീദ, കെ.എ. സുമേഷ് കുമാർ, മഞ്ജു ഷിബു, കെ.ബി. ശിവദാസ്, ജയറാണി പുഷ്പാകരൻ, സെക്രട്ടറി ടി.ആർ. രാജശ്രീ എന്നിവർ പങ്കെടുക്കും.