​റോഡിന്റെ സംരക്ഷണഭിത്തി കെട്ടാൻ മുന്നറിയിപ്പില്ലാതെ റോഡ് തടഞ്ഞ് കരിങ്കല്ലിറക്കി: വലഞ്ഞത് കാൽനടയാത്രക്കാരും, വാഹനങ്ങളിൽ എത്തിയവരും: സംഭവം തിരുവാർപ്പിൽ.

Spread the love

തിരുവാർപ്പ്: തിരുവാർപ്പ് പഞ്ചായത്തിലെ 19-ാം വർഡിലെ മോർകാട്ട് ഭാഗത്തെ വായനശാല രണ്ടാം കലുങ്ക് റോഡ് കൽ കെട്ടിന്റെ പേരിൽ തടഞ്ഞത് മുന്നറിയിപ്പില്ലാതെ .

video
play-sharp-fill

ചെങ്ങളം ഗവ:ഹൈസ്കൂളിന് പിന്നിലൂടെയുള്ള റോഡിലൂടെ വെയിലേൽക്കാതെ നടന്നും ചെറു വാഹനങ്ങളിലുമായി യാത്ര ചെയ്യുന്നവർ മോർകാട്ട് പാലവും പിന്നിട്ട് മുന്നോട്ട് ചെല്ലുമ്പോഴാണ് റോഡ് തടസ്സപ്പെടുത്തി കരിങ്കൽ കൂട്ടിയിട്ടിരിക്കുന്നത് കാണുന്നത്.

മോർകാട് റോഡിന്റെ അരികിലെ സംരക്ഷണ ഭിത്തി കല്ലുകെട്ടുന്ന ജോലി നടത്തുന്ന കോൺട്രാക്ടറാണ് മുന്നറിയിപ്പോ സിഗ്നൽ ബോർഡോ ഇല്ലാതെ റോഡ് തടഞ്ഞിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിലെ തടസങ്ങൾ നീക്കാൻ കഴിവതും വേഗം നടപടി സ്വീകരിക്കുമെന്ന് തിരുവാർപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ കരീം പറഞ്ഞു.