video
play-sharp-fill

തിരുവാർപ്പ് പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ കർഷകനെ പഞ്ചായത്ത് അധികൃതരും, കൃഷിവകുപ്പും, പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് അനുനയിപ്പിച്ച് താഴെയിറക്കി; ദൃശ്യങ്ങൾ കാണാം

തിരുവാർപ്പ് പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ കർഷകനെ പഞ്ചായത്ത് അധികൃതരും, കൃഷിവകുപ്പും, പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് അനുനയിപ്പിച്ച് താഴെയിറക്കി; ദൃശ്യങ്ങൾ കാണാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : തിരുവാർപ്പ് പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ കർഷകനെ പൊലീസും അ​ഗ്നിശമനാസേനയും അനുനയിപ്പിച്ച് താഴെയിറക്കി.

തൻ്റെ കൃഷിസ്ഥലത്തേക്ക് ജലസേചന സൗകര്യം ലഭിക്കുന്നതിന് ചില വ്യക്തികൾ തടസ്സം സൃഷ്ടിക്കുന്നു എന്ന് ആരോപിച്ചാണ് ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇദ്ദേഹത്തേ പിന്നീട് അനുനയിപ്പിച്ച് താഴെയിറക്കി.


കൃഷി ചെയ്യാൻ സ്വകാര്യ വ്യക്തി സമ്മതിക്കുന്നില്ലന്നും ഇടപെടണമെന്നും ആവശ്യപ്പെട്ട് പല തവണ പഞ്ചായത്തിൽ പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല. ഇതേ തുടർന്നാണ് കർഷകനായ തിരുവാർപ്പ് നാൽപ്പത്തഞ്ചിൽ വീട്ടിൽ ബിജു ആത്മഹത്യാ ഭീഷണിയുമായി പഞ്ചായത്ത് കെട്ടിടത്തിന് മുകളിൽ കയറിയത്. പഞ്ചായത്ത് പ്രസിഡന്റ് ഇരിക്കുന്ന മുറിയുടെ തൊട്ട് മുകളിലാണ് ബിജു ആത്മഹത്യ ചെയ്യാൻ കയറിയത്.

കഴുത്തിൽ കയറിട്ട് താഴേക്ക് ചാടുമെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയ ബിജുവിനെ ഫയർഫോഴ്സും കുമരകം പൊലീസും സ്ഥലത്തെത്തി അനുനയിപ്പിച്ചാണ് താഴെയിറക്കിയത്.