
പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സ്വന്തം വാർഡ്; സ്വന്തമായി മന്ത്രിയും….; റോഡിലൂടെ സഞ്ചരിക്കണമെങ്കിൽ നാട്ടുകാർ തന്നെ റോഡ് നന്നാക്കണം; തിരുവാർപ്പ് വെട്ടിക്കാട് പതിനാലാം വാർഡിൽ നാട്ടുകാർ റോഡിലെ കുഴി മണ്ണിട്ട് നികത്തി…..
സ്വന്തം ലേഖിക
കോട്ടയം: തിരുവാർപ്പ് വെട്ടിക്കാട് പതിനാലാം വാർഡിൽ നാട്ടുകാരുടെ സഹായത്തോടെ റോഡിലെ കുഴി മണ്ണിട്ട് നികത്തി .
യുവാ ക്ലബിൻ്റെ നേതൃത്വത്തിൽ പ്രദേശത്തെ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നിരവധി തവണ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. നടപടിയൊന്നും സ്വീകരിക്കാതെ വന്നതോടെയാണ് നാട്ടുകാർ മുൻകൈയെടുത്ത് റോഡിലെ കുഴി മണ്ണിട്ട് നിത്തിയത്
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി പേരാണ് ദിനംപ്രതി ഈ റോഡ് ഉപയോഗിക്കുന്നത്. പ്രദേശത്തെ പ്രധാന പാതയായതിനാൽ സ്കൂൾ ബസുകളും ഇതിലെയാണ് പോകുന്നത്. കുഴിയിൽ വീണ് നിയന്ത്രണം നഷ്ടപ്പെട്ട് നിരവധി തവണ സ്കൂൾ ബസുകൾ അപകടത്തിൽപ്പെട്ടിരുന്നു. ഇതോടെയാണ് നാട്ടുകാർ തന്നെ മുന്നിട്ടിറങ്ങിയത്.
ബൈക്ക് അപകടം ഉൾപ്പെടെ പ്രദേശത്ത് പതിവാകുകയാണ്. അറ്റകുറ്റപണികൾക്കായുള്ള ചിലവ് നാട്ടുകാരും സ്കൂൾ അധികൃതരും ചേർന്നാണ് വഹിക്കുന്നത്. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡൻ്റാണ് വാർഡ് മെമ്പറെങ്കിലും നാളിതുവരെയായി പ്രസിഡന്റടക്കം അധികൃതർ ആരും തിരിഞ്ഞു നോക്കിയിട്ടില്ല.
2016 ആഗസ്റ്റ് 24നാണ് റോഡ് നിർമാണം ടെൻഡർ പ്രകാരം കോൺട്രാക്റ്റ് നൽകിയത്. 2005 ൽ പൂർത്തിയാക്കേണ്ട പണി കോൺട്രാക്റ്ററുടെ അനാസ്ഥ മൂലം നാളിതുവരെയായിട്ടും പൂർത്തിയായിട്ടില്ല.
നിലവിൽ പണി ഏറ്റെടുത്തിരിക്കുന്ന കോൺട്രാക്ടറെ മാറ്റി പുതിയ ടെൻഡർ വിളിക്കണമെന്ന ആവശ്യവും ശക്തമാണ്.