
കോട്ടയം: തിരുവാർപ്പ് പഞ്ചായത്തിലെ അംബേദ്ക്കർ പട്ടികജാതി കോളനിലേക്ക് നിലവിൽ ടാർ ചെയ്ത് സഞ്ചാരയോഗ്യമായിരുന്ന റോഡ് കോളനി നിവാസികളെപ്പോലും അറിയിക്കാതെ 5 ലക്ഷം രൂപാ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവധിച്ചു എന്ന് പറഞ്ഞ് അതിരമ്പുഴ നിവാസിയായ കോൺട്രാക്ടർ ജെ സി ബി ഉപയോഗിച്ച് റോഡ് കുത്തിപ്പൊളിച്ചതിനെ നാട്ടുകാർ ചോദ്യം ചെയ്തു എന്നതിൻ്റെ പേരിൽ ഏഴുമാസക്കാലമായി റോഡിൻ്റെ നിർമ്മാണം നിർത്തിവച്ചിരിക്കുകയാണ്.
പ്രസ്തുത റോഡിൽ ടിപ്പറിൽ മണ്ണ് കൂമ്പാരം കൂട്ടി ഇട്ട് റോഡ് ഗതാഗതം തടസപ്പെടുത്തി ഇട്ടിരിക്കുന്നത് അഴിമതി ആണോ, രാഷ്ട്രീയ വിരോധം തീർക്കാനാണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു എന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ കോളനി റോഡ് സന്ദർശിച്ച ശേഷം ആരോപിച്ചു.
അടിയന്തിരമായി റോഡ് പുന:രുദ്ധരിക്കണമെന്നും അല്ലാത്ത പക്ഷം ഗതാഗതം തടസ്സപ്പെടുത്തി ഇട്ടിരിക്കുന്ന മണ്ണ് ഉടൻ നീക്കം ചെയ്യണമെന്നും സജി ആവശ്യപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃണമൂൽ കോൺഗ്രസ് നേതാവ് എം.എം. ഖാലിദും ഒപ്പമുണ്ടായിരുന്നു.