തിരുവാർപ്പിന് നൊമ്പരമായി സജാദിൻ്റെ ദാരുണ മരണം; ട്യൂഷന് പോയപ്പോൾ പാലത്തിൽ നിന്ന് വീണ് മരിച്ച രണ്ടാം ക്ലാസുകാരൻ്റെ സംസ്കാരം ഇന്ന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തിരുവാർപ്പിൽ ഏഴ് വയസുകാരൻ തോട്ടിൽ വീണു മരിച്ചു. വീട്ടിൽ നിന്നും ട്യൂഷൻ പഠിക്കാൻ പോയ ഏഴ് വയസ്സുകാരനാണ് പാലത്തിൽ നിന്ന് തോട്ടിൽ വീണു മരിച്ചത്

സജാദ് ഇട്ടിരുന്ന ചെരിപ്പ് പാലത്തിൽ നിന്നും താഴെ വീണിരുന്നു. ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ സജാദ് കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവാർപ്പ് മുസ്ലീം പള്ളി ഭാഗത്ത് മാലേച്ചിറയിൽ വീട്ടിൽ സുധീറിന്റെയും ഭീമയുടെയും മകനാണ് സജാദ്.

ഇന്നലെ അഞ്ചരയോടെയായിരുന്നു സംഭവം.

കുട്ടി വെള്ളത്തിൽ വീഴുന്നത് കണ്ട് ആളുകൾ നിലവിളിച്ച് ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല.

കോട്ടയത്തു നിന്നും അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് തോട്ടിൽ നിന്നും കുട്ടിയുടെ മൃതദേഹം പുറത്ത് എടുത്തത്.

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.

തടികൊണ്ട് വീട്ടുകാർ തന്നെ നിർമ്മിക്കുന്ന പാലമാണ് ഈ പ്രദേശങ്ങളിൽ ഭൂരിഭാഗവും, നിരവധി പാലങ്ങളാണ് ഈ പ്രദേശങ്ങളിൽ ഇത്തരത്തിലുള്ളത്.പലതും അപകടാവസ്ഥയിലുമാണ്.

ഇല്ലിക്കൽ സെൻ്റ് ജോൺസ് സ്കൂളിലെ വിദ്യാർത്ഥിയായ
സജാദിൻ്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് താഴത്തങ്ങാടി ജുമാ മസ്ജിദിൽ നടക്കും