video
play-sharp-fill

Wednesday, May 21, 2025
HomeLocalKottayamകറുത്തിരുണ്ട വെള്ളവും ദുർഗന്ധവും ;തിരുവാർപ്പ് പഞ്ചായത്തിലെ പൂച്ചന്താലി പാടത്തിനോട് ചേർന്നുള്ള വഴിയുടെ അവസ്ഥ ദയനീയം ;...

കറുത്തിരുണ്ട വെള്ളവും ദുർഗന്ധവും ;തിരുവാർപ്പ് പഞ്ചായത്തിലെ പൂച്ചന്താലി പാടത്തിനോട് ചേർന്നുള്ള വഴിയുടെ അവസ്ഥ ദയനീയം ; പഴയ ഓട പുനർനിർമിച്ച് നൽകണമെന്ന ആവശ്യം ശക്തം; മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി നാട്ടുകാർ

Spread the love

സ്വന്തം ലേഖകൻ

തിരുവാർപ്പ്: പഞ്ചായത്ത്‌ 18 ആം വാർഡ് പൂച്ചന്താലി പാടത്തിന്റെയും പാടത്തിനോട് ചേർന്നുള്ള പഞ്ചായത്ത്‌ വഴിയുടെയും അവസ്ഥ വളരെ ദയനീയം, കറുത്ത കളർ വെള്ളവും, ദുർഗന്ധവും മൂലം നാട്ടുകാർക്ക് വഴി നടക്കാനാവാത്ത അവസ്ഥ. പഞ്ചായത്തിന്റെ കീഴിൽ പരിഹാരം ഉണ്ടാക്കണമെന്ന് അഭ്യർത്ഥനയുമായി നാട്ടുകാർ.

മാസങ്ങൾക്കു മുൻപ് മൂന്നുമൂല മുതൽ ഉസ്മാൻ കവല വരെ ഓട പണിയാൻ അളവ് എടുത്തു പോയതല്ലാതെ തുടർ നടപടികൾ ഒന്നും തന്നെ അധിക്യതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിയന്തിരമായി മൂന്നുമൂല മുതൽ ഉസ്മാൻ വരെ ഉണ്ടായിരുന്ന പഴയ ഓട പുനർനിർമിച്ചു പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പൂച്ചന്താലി പാടത്തിന്റെ സമീപമുള്ള പഞ്ചായത്ത്‌ റോഡ് വഴിയുള്ള യാത്ര കാൽ നടയാത്രക്കാർക്കും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്

ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയ്ക്കും തിരുവാർപ്പ് പഞ്ചായത്ത്‌ സെക്രട്ടറി, പ്രസിഡന്റ്‌ ഉൾപ്പെടെയുള്ളവർക്കും പരാതി നൽകി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments