play-sharp-fill
തിരുവനന്തപുരത്ത് സി ഐ ടി യു ചുമട്ടുതൊഴിലാളി സ്ത്രീപീഡനക്കേസില്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് സി ഐ ടി യു ചുമട്ടുതൊഴിലാളി സ്ത്രീപീഡനക്കേസില്‍ അറസ്റ്റില്‍


സ്വന്തം ലേഖിക

തിരുവനന്തപുരം: സി.ഐ.ടി.യു. ചുമട്ടുതൊഴിലാളി സ്ത്രീപീഡനക്കേസില്‍ അറസ്റ്റില്‍. വഞ്ചിയൂര്‍ ആലുംമൂട് ജഗ്‌ഷനിലെ കയറ്റിറക്ക് തൊഴിലാളി വട്ടപ്പാറ സ്വദേശിയും വഞ്ചിയൂരില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ ആശോകനെ(52)യാണ് തിരുവോണദിവസം വഞ്ചിയൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.

വീട് മാറുന്നതിനു സാധനം മാറ്റുന്നതിനായി എത്തിയപ്പോഴാണ് ഇയാള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. സാധനം മാറ്റുന്നതിനിടിയില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച്‌ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിനിരായായ യുവതി മാനസിക പ്രശ്നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടുകയും ചെയ്തു .തുടര്‍ന്ന് വഞ്ചിയൂര്‍ പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റു ചെയ്ത്‌ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

എന്നാല്‍ പ്രതിയെ രക്ഷിക്കാന്‍ ചില നേതാക്കള്‍ രംഗത്തെത്തിയതായും ആരോപണമുണ്ട്. സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി ഓഫീസ് വരുന്ന മേഖലയിലെ തൊഴിലാളിയാണ് ഇയാള്‍.

സാധാരണ അറസ്റ്റ് വിവരങ്ങള്‍ ചിത്രം സഹിതം കമ്മിഷണര്‍ ഓഫീസില്‍നിന്ന് പത്രങ്ങള്‍ക്ക് നല്‍കാറുണ്ടെങ്കിലും ഈ അറസ്റ്റ് വിവരം രഹസ്യമാക്കി വയ്ക്കാനാണ് വഞ്ചിയൂര്‍ പോലീസും സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസും ശ്രമിച്ചത്.