തിരുവനന്തപുരം മൃഗശാലയിൽ സിംഹവാലൻ കുരങ്ങ് കൂടിന് പുറത്തേക്ക് ചാടി; ടിക്കറ്റ് കൗണ്ടർ താത്കാലികമായി അടച്ചു

Spread the love

തിരുവനന്തുരം മൃഗശാലയിൽ സിംഹവാലൻ കുരങ്ങ് കൂടിന് പുറത്തേക്ക് ചാടി. 37 വയസ്സുള്ള പെൺകുരങ്ങാണ് ചാടിയത്.

video
play-sharp-fill

കുരങ്ങ് മൃഗശാലയ്ക്ക് ഉള്ളിൽ തന്നെയുണ്ടെന്നും തിരികെ കയറുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ വ‍്യക്തമാക്കി. ഈ സാഹചര‍്യത്തിൽ നിലവിൽ ടിക്കറ്റ് കൗണ്ടർ അടച്ചു. ടിക്കറ്റ് കൗണ്ടറിനു സമീപത്തുള്ള തുറസായ കൂടുകളിലാണ് സിംഹവാലൻ കുരങ്ങുകളെ പാർ‌പ്പിച്ചിരിക്കുന്നത്.

ആറ് സിംഹവാലൻ കുരങ്ങുകളാണ് മൃഗശാലയിൽ ആകെയുള്ളത്. മൂന്ന് ആൺകുരങ്ങും മൂന്ന് പെൺ കുരങ്ങും. കൂട്ടിലേക്ക് കയറിയില്ലെങ്കിൽ ഇണയെ ഉപയോഗിച്ച് ആകർഷിച്ച് വിളിക്കാമെന്നാണ് അധികൃതർ അറിയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടി പോയത് വലിയ വാർത്തയായിരുന്നു. പിന്നീട് ദിവസങ്ങൾക്കു ശേഷമാണ് കുരങ്ങിനെ പിടികൂടാനായത്