മക്കൾക്ക് വിഷം നൽകിയ ആത്മഹത്യക്ക് ശ്രമിച്ച ശ്രീജയ്ക്ക് പിന്നാലെ മൂത്ത കൂട്ടിയും യാത്രയായി; മരണം ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ അമ്മ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച മക്കളിൽ മൂത്ത കൂട്ടിയും മരണത്തിന് കീഴടങ്ങി. ഒമ്പത് വയസുകാരി ജ്യോതികയാണ് രാത്രിയോടെ മരിച്ചത്. മക്കൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച അമ്മ ശ്രീജാ കുമാരി ആശുപത്രിയിൽ വച്ച് മരണപ്പെട്ടിരുന്നു.

ജൂസിൽ എലിവിഷം കലർത്തി കുഞ്ഞുങ്ങൾക്ക് നൽകിയ ശേഷം അമ്മയും കുടിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇളയ രണ്ട് കുട്ടികൾ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെഞ്ഞാറമൂട് കുന്നുമുകൾ തടത്തരികത്ത് വീട്ടിലായിരുന്നു ദുരന്തം. ഏഴും മൂന്നരയും വയസ്സുള്ള കുട്ടികളാണ് ഗുരുതരാവസ്ഥയിൽ തിരുവന്തപുരം എസ്എടിയിൽ ചികിത്സയിൽ തുടരുന്നത്. ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ ശ്രീജ ശീതളപാനിയത്തിൽ കുട്ടികൾക്ക് എലിവിഷം കലർത്തി നൽകുകയായിരുന്നു.

പിന്നാലെ അവശയായി കണ്ടെത്തിയ ശ്രീജയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ചികിത്സിച്ച ഡോക്ടറോടാണ് കുട്ടികൾക്കും വിഷം നൽകിയ കാര്യം ശ്രീജ പറയുന്നത്. ഉടൻ ശ്രീജയെയും കുട്ടികളെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുടുബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു.