
തിരുവനന്തപുരം: ഹോട്ടൽ മുറികൾ കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തിയ കേസിൽ മുൻ സന്തോഷ് ട്രോഫി താരത്തെ എക്‌സൈസും നർക്കോട്ടിക്‌സും ചേർന്നുള്ള സംയുക്ത പരിശോധനയിൽ അറസ്റ്റ് ചെയ്തു. കേരളത്തിന്റെ മുൻ സന്തോഷ് ട്രോഫി ടീമംഗമായ നജീബ് ഖാനാണ് പിടിയിലായത്.
നിലവിൽ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ്സ് ലിമിറ്റഡിൽ സൂപ്രണ്ടായി ജോലി ചെയ്യുന്ന ഇയാൾ മൊബൈൽ ആപ്പുകൾ വഴിയാണ് ഉപഭോക്താക്കളെ കണ്ടെത്തി എംഡിഎംഎ എത്തിച്ചുനൽകിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പ്രമുഖരടക്കമുള്ള പലരും ഇയാളിൽ നിന്ന് ലഹരി വസ്തു വാങ്ങിയിരുന്നുവെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


