
തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പില്‍ശാല സർക്കാർ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം ഉയർന്നിരിക്കെ, സംഭവവുമായി ബന്ധപ്പെട്ട നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആശുപത്രിയിൽ എത്തിച്ച രോഗിക്ക് മിനിറ്റുകളോളം അടിയന്തര ചികിത്സ നൽകാതെ പുറത്തുതന്നെ കാത്തുനിര്‍ത്തിയതായി ദൃശ്യങ്ങളിൽ വ്യക്തമാകുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
കൊല്ലംകോണം സ്വദേശി ബിസ്മീർ (സ്വിഗ്ഗി ജീവനക്കാരൻ) ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 19-നാണ് വിളപ്പില്‍ശാല പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്. എന്നാൽ ഓക്സിജൻ, നെബുലൈസേഷൻ, സിപിആർ തുടങ്ങിയ അത്യാവശ്യ പ്രാഥമിക ചികിത്സകൾ നൽകിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിസ്മീർ മരിക്കുകയായിരുന്നു.
അതേസമയം, പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് കൂടുതൽ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തതെന്നാണ് വിളപ്പില്‍ശാല ആശുപത്രി അധികൃതരുടെ വിശദീകരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group


