
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹോട്ടലിൽ നിന്ന് മീൻ വിഭവങ്ങൾ കഴിച്ചതിനെ തുടർന്ന് രണ്ടുപേർ മരണമടഞ്ഞ സംഭവത്തിൽ ജില്ലയിൽ ജാഗ്രതാനിർദ്ദേശം നിലവിലിരിക്കെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മൂന്ന് പേർ കൂടി ഇന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
മീൻ വിഭവങ്ങൾ കഴിച്ചതിനെ തുടർന്നാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവർ വീട്ടിൽ പാചകം ചെയ്ത് ഭക്ഷണം കഴിച്ചവരാണെന്നും വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർ അല്ലെന്നും അധികൃതർ വ്യക്തമാക്കി.
ആശങ്കകൾ ഉയർന്ന സാഹചര്യത്തിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കി. മുൻകരുതൽ നടപടികളുടെ ഭാഗമായി നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആരോഗ്യവകുപ്പ് മീൻ സാമ്പിളുകൾ ശേഖരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാളയം, കോവളം മേഖലകളിൽ നിന്നാണ് ഇന്ന് സാമ്പിളുകൾ ശേഖരിച്ചത്. ഇവ വിദഗ്ധ പരിശോധനയ്ക്കായി എറണാകുളം സിഐഎഫ്ടിയിലേക്ക് അയയ്ക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.



