വീട്ടില്‍ അതിക്രമിച്ച്‌ കയറി; കുളിമുറിയില്‍ കുളിച്ചുകൊണ്ടിരുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയ യുവാവ് പിടിയില്‍

Spread the love

തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച്‌ കയറി കുളിമുറിയില്‍ കുളിച്ചുകൊണ്ടിരുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയ യുവാവ് പിടിയില്‍. വെടിവച്ചാൻകോവില്‍ മുടവൂർപ്പാറ തേരിവിള വീട് വിമലാഭവനില്‍ ജിബിനാണ് (35) പിടിയിലായത്.

video
play-sharp-fill

കഴിഞ്ഞ 16ന് രാത്രി 10.45 ഓടെയായിരുന്നു സംഭവം. പരാതിക്കാരി വീട്ടിലേക്ക് ഓട്ടംവിളിച്ചുവന്ന യൂബർ ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് പ്രതി. മെയിൻ റോഡിലിറങ്ങി വീട്ടിലേക്ക് നടന്നുപോകവെ യുവതി കാണാതെ ഇയാള്‍ പിന്തുടർന്ന് വീടിന്റെ കോമ്ബൗണ്ടില്‍ പ്രവേശിക്കുകയായിരുന്നു. തുടർന്ന് പരാതിക്കാരി കുളിക്കുന്നതിനിടെ ബാത്ത്റൂമിലെ വെന്റിലേഷനിലൂടെ പ്രതി മൊബൈല്‍ഫോണ്‍ ഉപയോഗിച്ച്‌ ദൃശ്യങ്ങള്‍ പകർത്തുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കണ്ട് യുവതി നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.

പിന്നീട് സമീപ പ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്എച്ച്‌ഒ ഷാഫി ബിഎമ്മിന്റെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥരായ നാജിഹ് ബഷീർ, സുജിത്ത്, ഷഹനാസ്, പ്രശാന്ത്, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group