അല്പം മുകളിലേക്ക് പൊങ്ങിയ ശേഷം ലിഫ്റ്റ് നിന്നു, എമർജൻസി ബട്ടൺ അടിച്ചു നോക്കി, ലിഫ്റ്റ് കുടുങ്ങിയ സമയത്ത് ഫോൺ താഴെ വീണു പൊട്ടി, അവിടെയുള്ള ഫോൺ ഉപയോഗിച്ച് ഫോൺ നമ്പറിൽ വിളിച്ചു, രക്ഷയുണ്ടായില്ല, രണ്ടുദിവസം ഭക്ഷണവും വെള്ളവുമില്ലാതെ ലിഫ്റ്റിൽ കിടന്നതോടെ മാനസികമായി തളർന്നു; അച്ഛന്റെ അവസ്ഥയെക്കുറിച്ച് തുറന്നു പറഞ്ഞു മകൻ

Spread the love

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കേടായ ലിഫ്റ്റിനുള്ളില്‍ രോഗി ഒന്നര ദിവസം കുടുങ്ങിക്കിടന്ന സംഭവത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ അനാസ്ഥ.

video
play-sharp-fill

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഒപി ടിക്കറ്റ് എടുക്കുന്നതിന് മെഡിക്കല്‍ കോളേജിലെത്തിയ നിയമസഭയിലെ താല്‍ക്കാലിക ജീവനക്കാരനായ രവീന്ദ്രൻ നായർ ലിഫ്റ്റില്‍ കുരുങ്ങിയത്. ഒന്നരദിവസത്തോളം രവീന്ദ്രൻ നായർക്ക് മലമൂത്രവിസർജനത്തില്‍ കിടക്കേണ്ടി വന്നു. ഓർത്തോ ഓപിയിലെ 11 ആം നമ്ബർ ലിഫ്റ്റിലായിരുന്നു രവീന്ദ്രൻ നായർ കയറിയത്.

ലിഫ്റ്റ് പകുതിയില്‍ വെച്ച്‌ നിന്ന് പോയിട്ടും ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പോലും അധികൃതർ ശ്രമിച്ചില്ലെന്നും ഗുരുതര അനാസ്ഥയുണ്ടായെന്നും മകൻ ഹരിശങ്കർ പറഞ്ഞു. ആരെങ്കിലും കുടുങ്ങിയാല്‍ പുറത്തേക്ക് അറിയിക്കാനുളള അടക്കം സജീകരണങ്ങളൊന്നും ലിഫ്റ്റില്‍ ഉണ്ടായിരുന്നില്ലെന്ന് ഹരിശങ്കർ പറയുന്നു. ‘ശനിയാഴ്ച രാവിലെയാണ് അച്ഛൻ മെഡിക്കല്‍ കോളേജില്‍ പോയത്. 12 മണിയോടെ അച്ഛൻ ലിഫ്റ്റില്‍ കയറി. അല്‍പ്പം മുകളിലേക്ക് പൊങ്ങിയ ശേഷം ലിഫ്റ്റ് നിന്നുപോയി. അച്ഛൻ ലിഫ്റ്റിനുളളിലെ എമർജൻസി ബട്ടനുകള്‍ അടിച്ചു നോക്കി. ലിഫ്റ്റ് കുലുങ്ങിയ സമയത്ത് വീണ് ഫോണ്‍ പൊട്ടിയിരുന്നു. അവിടെയുളള ഫോണ്‍ ഉപയോഗിച്ച്‌ അവിടെ എഴുതിവെച്ച ഫോണ്‍ നമ്ബറുകളില്‍ വിളിച്ചു. എന്നാല്‍ ആരും എടുത്തില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിസിടിവി ക്യാമറ പോലും ലിഫ്റ്റിലുണ്ടായിരുന്നില്ല. ഇന്ന് രാവിലെ 6 മണിയ്ക്ക് ആ വഴിക്ക് പോയ ഒരാളാണ് ലിഫ്റ്റ് പകുതിയില്‍ നില്‍ക്കുന്നത് കണ്ടത്. ശ്രദ്ധയില്‍പ്പെട്ട ഉടനെ ഇദ്ദേഹം ലിഫ്റ്റ് തുറക്കാൻ നോക്കി. പ്രശ്നം പരിഹരിച്ച്‌ ലിഫ്റ്റ് തുറന്ന് അച്ഛനെ രക്ഷപ്പെടുത്തുകയായിരുന്നു. രണ്ട് ദിവസത്തോളം ലിഫ്റ്റില്‍ കിടന്ന അച്ഛന് മാനസികമായി പ്രയാസങ്ങളുണ്ട്. രണ്ട് ദിവസമായി വെളളവും ഭക്ഷണവുമില്ലാതെ കിടക്കുകയായിരുന്നു. നിലവില്‍ കാഷ്വാലിറ്റിയില്‍ ചികിത്സയിലാണ് .

നിയമസഭയിലാണ് അച്ഛൻ ജോലി ചെയ്യുന്നത്. ശനിയാഴ്ച അച്ഛനെ കാണാതായപ്പോള്‍ ജോലിക്ക് പോയതല്ലേ നൈറ്റ് ഡ്യൂട്ടിയുമുണ്ടാകുമെന്നാണ് കരുതിയത്. ഇന്നലെയും ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്.മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അച്ഛനെ വന്ന് കണ്ടിരുന്നു. എന്താണ്‌ഉണ്ടായതെന്ന് പരിശോധിക്കാമെന്നാണ് പറഞ്ഞത്. ഇനി മറ്റൊരാള്‍ക്ക് ഇത് വരരുത്. അച്ഛനായത് കൊണ്ട് അതിജീവിച്ചു. രോഗിയായ ഒരാള്‍ അകപ്പെട്ട് പോയാല്‍ എന്ത് ചെയ്യും. ലിഫ്റ്റില്‍ ഫോണ്‍ ഇല്ലായിരുന്നു. അച്ഛൻ കുറെ തട്ടിവിളിച്ച്‌ നോക്കി. ലിഫ്റ്റ് പൊങ്ങി നില്‍ക്കുന്നത് കണ്ടാലെങ്കിലും ജീവനക്കാർ നോക്കണ്ടേ. ഇത് പോലും ഉണ്ടായില്ലെന്നും മകൻ പറയുന്നു.