പോലീസ് സേനയിൽ കല്ലുകടി ; റൂറൽ എസ്പിയുടെ സർക്കുലറിനെതിരെ എസ്എച്ച്ഒമാർ

Spread the love

തിരുവനന്തപുരം : തിരുവനന്തപുരം റൂറല്‍ എസ്പിയുടെ സർക്കുലറിനെ ചൊല്ലി തർക്കം. കാപ്പാ കേസ് നിർദ്ദേശങ്ങള്‍ എസ്‌എച്ച്‌ഒമാർ സ്വന്തമായി തയ്യാറാകണമെന്നാണ് എസ്പി കിരണ്‍ നാരായണൻ നിർദേശിച്ചത്.

video
play-sharp-fill

എസ്‌എച്ച്‌ഒമാർ എഴുതുന്നത് വീഡിയോയില്‍ പകർത്തി അയക്കണമെന്നും എസ് പി സർക്കുലറില്‍ ആവശ്യപ്പെടുന്നു. അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നുവെന്നാണ് വിഷയത്തില്‍ എസ്‌എച്ച്‌ഒമാർ വിമർശിക്കുന്നത്. റൈറ്റർമാരുടെ ജോലി എസ്‌എച്ച്‌ഒമാരെ കൊണ്ട് ചെയ്യിപ്പിക്കുന്നുവെന്ന് പരാതി ഉയരുന്നുണ്ട്.