
കോട്ടയം: കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണന് വേണ്ടി കോട്ടയത്ത് സാംസ്കാരിക കൂട്ടായ്മ നടത്തി.
ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
സിനിമാ മന്ത്രി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ വീണ്ടും കോട്ടയത്തിന്റെ ജനപ്രതിനിധിയും കേരളത്തിലെ മന്ത്രിയും ആകേണ്ടത് സാംസ്കാരിക കേരളത്തിൻ്റെ ആവശ്യമാണെന്ന് ചലച്ചിത്ര നിർമ്മാതാവും നടനുമായ പ്രേം പ്രകാശ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മികച്ച രണ്ട് ഫിലിം ഫെസ്റ്റിവലുകളും കുറ്റമറ്റ രീതിയിൽ സംസ്ഥാന ചലച്ചിത്ര അവാർഡുകളും സംഘടിപ്പിച്ച തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സംഭാവനകൾ സാംസ്കാരിക രംഗത്ത് മറക്കാൻ കഴിയില്ലെന്ന് ചലച്ചിത്ര സംവിധായകൻ ജോഷി മാത്യു പറഞ്ഞു.
എൽദോസ് കുന്നപ്പള്ളി, ജോസ് മാനുവൽ, സോമു മാത്യു, മോനി കാരാപ്പുഴ, എം.എം. ഹംസ, എം.ജി. ശശിധരൻ, മാത്യു പ്രാൽ, ജിമ്മി തോമസ്, പോൾ മണലിൽ, ഉദയകുമാർ, വേണുഗോപാൽ, എൻ.വി. പ്രദീപ് കുമാർ, പ്രഫ. ഡെയ്‌സി പ്രേം പ്രകാശ്, ഡോ. ബോബി, ചിത്ര കൃഷ്ണൻകുട്ടി, കുര്യൻ ജോയ്, എം.ജി. ശശിധരൻ, എം.പി. സന്തോഷ്കുമാർ, അനിയൻ കെ. നായർ എന്നിവർ പ്രസംഗിച്ചു.



