video
play-sharp-fill

വിദ്യാർത്ഥികളുടെ കർമ്മശേഷി രാഷ്ട്ര പുരോഗതിക്കായി വിനിയോഗിക്കണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ സ്നേഹക്കൂട് ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു

വിദ്യാർത്ഥികളുടെ കർമ്മശേഷി രാഷ്ട്ര പുരോഗതിക്കായി വിനിയോഗിക്കണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ സ്നേഹക്കൂട് ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു

Spread the love

കോട്ടയം: വിദ്യാർത്ഥികൾ തങ്ങളുടെ കർമ്മശേഷി രാഷ്ട്ര പുരോഗതിക്കായി വിനിയോഗിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു.

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ആദരിക്കാൻ സ്നേഹക്കൂട് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്നേഹാദരവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ പ്രതിബദ്ധതയും ദേശാഭിമാനവും വിദ്യാർത്ഥികളിൽ ഒരു വികാരമായി വളർത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വളർന്നു വരുന്ന പുതുതലമുറയിലാണ് രാജ്യത്തിൻ്റെ ഭാവിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്നേഹക്കൂട് ഡയറക്ടർ നിഷ സ്നേഹക്കൂട് അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആനി മാമൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ പി കെ വൈശാഖ്, അഡ്വ പി എ സലീം, സ്നേഹക്കൂട് സെക്രട്ടറി ബി കെ അനുരാജ്, വൈസ് പ്രസിഡൻ്റ് എബി ജെ ജോസ്, ലീഗൽ അഡ്വൈസർ അഡ്വ സജയൻ ജേക്കബ്, എക്സിക്യൂട്ടീവ് മെമ്പർ പി എൻ പ്രതാപൻ എന്നിവർ പ്രസംഗിച്ചു.