
ആശാ സമരം ഒത്തുതീർപ്പാക്കാത്തത് സർക്കാരിന്റെ ജനാധിപത്യവിരുദ്ധത മൂലം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ
കോട്ടയം: ന്യായമായ ജനാധിപത്യ സമരങ്ങളോട് സർക്കാർ മുഖം തിരിഞ്ഞു നിൽക്കുകയും സംവാദത്തിന്റെയും സൗഹൃദത്തിന്റെയും സമീപനം പൂർണമായും ഉപേക്ഷിക്കുകയും ചെയ്തതിന്റെ ഫലമായാണ് ആശാ സമരം ഒത്ത് തീർപ്പാക്കാത്തതെന്നും ഇത് ജനാധിപത്യത്തിന് കളങ്കമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അഭിപ്രായപ്പെട്ടു.
ആശ വർക്കേഴ്സ് നടത്തുന്ന സമരത്തിൻ്റെ ഭാഗമായി കാസർഗോഡ് നിന്ന് ആരംഭിക്കുന്ന രാപ്പകൽ സമര യാത്രയുടെ സ്വീകരണത്തിനായി ഉള്ള ജില്ലാ സ്വാഗതസംഘം രൂപീകരണ സമ്മേളനം കോട്ടയത്ത് വൈഎംസിഎ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ഏറ്റവും ആദ്യ തീരുമാനമായി ആശ ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അഡ്വ. വി.കെ സത്യവാൻ നായർ ചെയർമാനും ആശാരാജ് യു.ജെ കൺവീനറുമായി 101 സ്വാഗതസംഘം രൂപീകരിച്ചു. സമ്മേളനത്തിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ഷൈനി പി അധ്യക്ഷത വഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്രാൻസിസ് ജോർജ് എംപി മുഖ്യ പ്രസംഗം നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, കെ. എ.എച്ച്. ഡബ്ല്യു. എ സംസ്ഥാന പ്രസിഡണ്ട് വി കെ സദാനന്ദൻ, പ്രമുഖ മാധ്യമപ്രവർത്തകൻ സണ്ണി ലൂക്കോസ് ചെറുകര, ജോർജ് മുല്ലക്കര , വി. ജെ ലാലി, സിബി ജോൺ കൈതയിൽ , അഡ്വ: സന്തോഷ് കണ്ടഞ്ചിറ, സാബു മാത്യു, ഡോക്ടർ സെലിൻ ഫിലിപ്പ് , ജോയി ആനിത്തോട്ടം, ബാബു കുട്ടൻചിറ ഗോപാലകൃഷ്ണ പണിക്കർ,രാജഗോപാൽ വാകത്താനം, മിനി കെ. ഫിലിപ്പ്, അഡ്വ: ജയ് മോൻ തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു