
കടുത്തുരുത്തി: കോടതികളില്‍ തീര്‍ക്കേണ്ട വിഷയങ്ങള്‍ പോലീസ് കൈകാര്യം ചെയ്യാന്‍ പാടില്ലന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എം എൽ എ .
വസ്തു ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തികത്തര്‍ക്കം പരിഹരിക്കാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തിയയാള്‍ കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടത്തിയ കടുത്തുരുത്തി പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് മാര്‍ക്കറ്റ് ജംഗ്ഷന്‍ ചുറ്റി ഞീഴൂര്‍ റോഡില്‍ പോലീസ് സ്റ്റേഷന് നൂറു മീറ്റര്‍ അകലത്തില്‍ പോലീസ് ബാരിക്കേഡ് വച്ചു തടഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് പ്രതിഷേധക്കാര്‍ പോലീസിനെതിരേ മുദ്രാവാക്യം വിളിക്കുകയും പോലീസിനെ തള്ളി മാറ്റാന്‍ ശ്രമിക്കുകയും ബാരിക്കേട് മറികടക്കാന്‍ ശ്രമിക്കുകയും ചെയ്തത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് നേതാക്കളായ സുനു ജോര്‍ജ്, എം.എന്‍. ദിവാകരന്‍ നായര്‍, ബ്ലോക്ക് പ്രസിഡന്‍റ് ജയിംസ് പുല്ലാപ്പള്ളി, എം.കെ. സാംബുജി, ടോമി പ്രാലടി, സുബിന്‍ മാത്യു, ബിനോ സ്‌കറിയ, ശ്രീലേഖ മണിലാല്‍, ശരത് ശശി, എന്‍.മണിലാല്‍, നോബി മുണ്ടയ്ക്കല്‍, ജെറി കണിയാംപറമ്പില്‍, ജയ്‌സണ്‍ മണലേല്‍, കെ.പി. വിനോദ്, രാജു മൂപ്പനത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.