ടി പി വധകേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് കൊടുക്കുവാനുള്ള നടപടിക്ക് എതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ.

Spread the love

 

കോട്ടയം: ടി പി വധകേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് കൊടുക്കുവാനുള്ള നടപടിക്ക് എതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ.

തിരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്ന് തിരുത്തുമെന്ന് ഇടതുപക്ഷം പറഞ്ഞത് എന്താണെന്ന് ഇപ്പോഴാണ് മനസ്സിലായത് എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.

എന്തെങ്കിലും നന്മ ബാക്കിയുണ്ടെങ്കിൽ അതുകൂടി തിരുത്തും എന്നാകും സിപിഎം ഉദ്ദേശിച്ചത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടി പി വധകേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നിർദ്ദേശിക്കാൻ ജയിൽ ഡിജിപിക്ക് കഴിയില്ല.ജയിൽ നിയമം ലംഘിച്ചവർ കൂടിയാണ് പ്രതികൾ.

ഇത്രയും കൊടും കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് എങ്ങനെ ഇളവ് നൽകുമെന്ന് അറിയില്ല. പ്രതികൾക്കെതിരെ മൊഴികൊടുത്ത 1200 കുടുംബങ്ങളും പ്രതിസന്ധിയിൽ ആക്കുന്ന നടപടിയാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി വിധി ലംഘിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത് എന്നും,നിയമത്തിനു മുകളിലൂടെ പറക്കാനാണ് സർക്കാർ ശ്രമമെന്നും തിരുവഞ്ചൂർ പറഞ്ഞു.

സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മോചിപ്പിക്കാൻ ആണ് ശ്രമമെന്നും, തീരുമാനത്തെ പ്രതിപക്ഷം കോടതിയിൽ ചോദ്യം ചെയ്യുമെന്നു അദ്ദേഹം പറഞ്ഞു.