തിരുവഞ്ചൂർ മോർ അന്തോണിയോസ് മൊണാസ്ട്രിയുടെ കൂദാശ ഫെബ്രുവരി 7-ന് : റമ്പാൻ സ്ഥാനാരോഹണം ഫെബ്രു: 8 – ന് : റമ്പാൻ മാരെ വാഴിക്കുന്നത് പരിശുദ്ധ പാത്രിയർക്കീസ് ബാവ:
സ്വന്തം ലേഖകൻ
കോട്ടയം: തിരുവഞ്ചൂർ മോർ അന്തോണിയോസ് മൊണാസ്ട്രിയുടെ കൂദാശ ഫെബ്രുവരി 7-ന് പരിശുദ്ധ പാത്രിയർക്കീസ് ബാവ നിർവഹിക്കും. പുതുതായി വാഴിക്കുന്ന 7 വൈദികരുടെ റമ്പാൻ സ്ഥാനാരോഹണം ഫെബ്രുവരി 8-ന് നടക്കും.
ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായാണ് ഏഴ് വൈദികർക്ക് റമ്പാൻ സ്ഥാനം നൽകുന്നത്.
ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ ഓസ്ട്രേലിയൻ അതിഭദ്രാസന നിയുക്ത മെത്രാപ്പോലീത്തയായി തെരഞ്ഞെടുക്കപ്പെട്ട ഫാ. ജോർജ് വയലിപ്പറമ്പിൽ, മോർ അന്തോണിയോസ് മൊണാസ്ട്രിക്കുവേണ്ടി ഫാ. ഡോ: കുര്യാക്കോസ് കൊള്ളന്നൂർ, ഫാ. ജോഷി വെട്ടിക്കാട്ടിൽ, ഫാ. കുര്യൻ പുതിയപുരയിടത്തിൽ, ഫാ. കുര്യാക്കോസ് ജോൺ പറയൻകുഴിയിൽ, പൗരസ്ത്യ സുവിശേഷ സമാജത്തിനു വേണ്ടി ഫാ. മാത്യു ജോൺ പൊക്കതയിൽ, ഫാ. വർഗീസ് കുറ്റിപ്പുഴയിൽ എന്നിവർക്കാണ് റമ്പാൻ സ്ഥാനം നൽകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫെബ്രുവരി 7 – ന് വൈകുന്നേരം 4 – ന് പട്ടിത്താനത്ത് പാത്രിയർക്കീസ് ബാവയെ സ്വീകരിച്ച് ഘോഷയാത്രയായി തിരുവഞ്ചൂർ മൊണാസ്ട്രിയിലേക്ക് ആനയിക്കും. 5 – ന് മൊണാസ് ട്രിയിൽ റമ്പാൻ സ്ഥാനം ഏൽക്കുന്ന 7 വൈദികർ ബാവയെ സ്വീകരിക്കും. 5.30 -ന് മൊണ്ടാസ് ട്രിയുടെ ആദ്യ ബ്ലോക്കിന്റെ കൂദാശ ബാവ നിർവഹിക്കും. തുടർന്ന് ബാവായെ തുറന്ന വാഹനത്തിൽ തുത്തുട്ടി ധ്യാന കേന്ദ്രത്തിലേക്ക് ആനയിക്കും.
വൈകിട്ട് 7 – ന് ധ്യാന കേന്ദ്രത്തിൽ സ്വീകരണം.
കോട്ടയം തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ ഫെബ്രുവരി എട്ടിന് രാവിലെ ഏഴിന് പ്രഭാത നമസ്കാരവും ,എട്ടിന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടക്കും. കുർബാന മധ്യേനടക്കുന്ന പ്രത്യേക ശുശ്രൂഷയിൽ ഏഴ് വൈദികരെ പരിശുദ്ധ പാത്രിയർക്കീസ് ബാവാ റമ്പാൻ സ്ഥാനത്തേക്ക് ഉയർത്തും.
ധ്യാനകേന്ദ്രം ഡയറക്ടറും ഇടുക്കി ഭദ്രാസനാധിപുമായ സഖറിയാസ് മോർ പീലക്സീനോസ് മെത്രാപ്പോലീത്ത , മോർ തിമോത്തിയോസ് , കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ , ഫാ.ജോസി അട്ടച്ചിറ, റവ.ഡോ. കുറിയാക്കോസ് കൊള്ളന്നൂർ, ഫാ.എബിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.