പ്രചാരണ വാഹനം മുന്നോട്ട് പോകവേ റോഡരുകില്‍ കാത്തുനിന്ന വയോധികനെ കണ്ടപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആ പഴയ പതിമൂന്ന്കാരനായി; ഉടന്‍ വാഹനം നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു; തന്നെ വളര്‍ത്തി വലുതാക്കി രാഷ്ട്രീയക്കാരനാക്കി മാറ്റിയ പ്രിയ ഗുരു, ശിഷ്യന് ഹാരാര്‍പ്പണം നടത്തുന്നത് കണ്ടുനിന്നവരെ കണ്ണീരണിയിച്ചു
സ്വന്തം ലേഖകന്‍
കോട്ടയം:അറുത്തൂട്ടിയിലൂടെ പ്രചരണവാഹനം കടന്ന് പോകുന്നതിനിടയില്‍ പെട്ടെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കണ്ണില്‍ ഒരു വയോധികന്റെ മുഖം ഉടക്കിയത്. ഉടന്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വാഹനം നിര്‍ത്തിയതും അദ്ദേഹം ചാടിയിറങ്ങി. അണികളും മാധ്യമപ്രവര്‍ത്തകരും ചുറ്റും കൂടിയ ജനസാഗരവും എന്താണ് കാര്യമെന്നറിയാതെ അന്തിച്ചു നിന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന വയോധികനെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചേര്‍ത്ത് പിടിക്കുന്ന കാഴ്ചയാണ് പിന്നീട് എല്ലാവരും കണ്ടത്. ചാണ്ടി ആന്‍ഡ്രൂസ് എന്ന തന്റെ ഗുരുനാഥന്റെ മുന്നില്‍ ആ പഴയ പതിമൂന്ന്കാരനായി മാറാന്‍ കോട്ടയത്തിന്റെ വികസന നായകന് അധികസമയം വേണ്ടിവന്നില്ല.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ബന്ധമാണ് ഈ ഗുരുവും ശിഷ്യനും തമ്മില്‍. പൊതുവേദികളിലേക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടന്ന് കറിയത് ബാലജനസഖ്യത്തിലൂടെയാണ്. അന്നത്തെ രാധാകൃഷ്ണന് എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കി നേര്‍വഴി നയിച്ചു കൊടുത്തത് ചാണ്ടി ആന്‍ഡ്രൂസ് സാറാണ്. പൊതുപ്രവര്‍ത്തന ജീവിതത്തിലേക്ക് തിരുവഞ്ചൂരിനെ കൈപിടിച്ചുയര്‍ത്തിയ ആള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രചരണത്തിന്റെ തിരക്കിനിടയിലും ഗുരുവിന്റെ അരികിലേക്ക് ഓടിയെത്താന്‍ തിരുവഞ്ചൂര്‍ മടിച്ചില്ല. തന്റെ പ്രിയശിഷ്യനെ ചേര്‍ത്ത് നിര്‍ത്തി ചാണ്ടി ആന്‍ഡ്രൂസ് സാര്‍ അനുഗ്രഹിക്കുന്ന കാഴ്ചയ്ക്ക് സാക്ഷിയായവരും ഗുരു-ശിഷ്യബന്ധത്തിന്റെ പവിത്രത കണ്ട് കണ്ണീരണിഞ്ഞു.