video
play-sharp-fill

കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ 2 മാസ അവധിക്കാല ക്ലാസ് ആരംഭിച്ചു; തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ 2 മാസ അവധിക്കാല ക്ലാസ് ആരംഭിച്ചു; തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ രണ്ടു മാസ അവധിക്കാല ക്ലാസ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ ഉദ്ഘാടനം ചെയ്തു.

കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷനായിരുന്നു. എക്സികുട്ടീവ് ഡയറക്ടർ വി.ജയകുമാർ ‘ പബ്ലിക് ലൈബ്രറി മാനേജിംഗ് കമ്മിറ്റി അംഗം ലതികാ സുഭാഷ്, പബ്ലിക് ലൈബ്രറി സെക്രട്ടറി ഷാജി വേങ്കടത്ത് എക്സികുട്ടീവ് സെക്രട്ടറി കെ.സി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

ഡോ. ഷൈനി റാവത്ത് സുംബോഡാൻസ് ഡമോൺസ്ട്രേഷൻ നടത്തി. ‘നൃത്ത സംഗീത,താള, വാദ്യ ഇനങ്ങൾക്ക് പുറമേ ചെസ്, അബാക്കസ്, കരാട്ടേ, സിനിമാറ്റിക് ഡാൻസ്, മലയാളം ഇംഗ്ലീഷ് പഠന ക്ലാസുകളാണ് നടത്തുന്നത് . അവധികാല ക്ലാസ് ജിസ്ട്രേഷൻ തുടരുന്നു ഫോൺ 0481- 2583004, 7012425859

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group