
കോട്ടയം: കോട്ടയം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ 11.30ന് കോട്ടയം താലൂക്ക് ഓഫീസിലാണ് പത്രിക സമർപ്പിച്ചത്.
ഇന്ന് രാവിലെ ഒമ്പതിനു പുതുപ്പള്ളി പള്ളിയിലെത്തി പ്രാർത്ഥന നടത്തിയശേഷം ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിച്ച ആദരമർപ്പിച്ചു. അതിനുശേഷമാണ് പത്രിക സമർപ്പണത്തിനായി പോയത്.
തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതോടെ മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. രാവിലെ മുതൽ നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനംനടത്തിയ അദ്ദേഹം ക്ഷേത്രങ്ങളിലും ദേവാലയങ്ങളിലും സന്ദർശനം നടത്തി വിശ്വാസികളുമായി സംവദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമാരനല്ലൂർ, വിജയപുരം, ചിങ്ങവനം എന്നിവിടങ്ങളിൽ നടന്ന കോൺഗ്രസ് മണ്ഡലം കൺവെൻഷനുകളിൽ അദ്ദേഹം പങ്കെടുത്തു.
1001 അംഗ പ്രചാരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ ഓരോ വീട്ടിലും നേരിട്ടെത്തി വോട്ടർമാരെ കാണാനാണു തീരുമാനം. യുഡിഎഫ് ചീഫ് ഇലക്ഷന് ഏജന്റായി യൂജിന് തോമസിനെ നിയമിച്ചു.



