കോട്ടയത്ത് സാംസ്കാരിക കൂട്ടായ്മ; തിരുവഞ്ചൂർ രാധാകൃഷ്ണന് പിന്തുണയുമായി കലാരംഗം

Spread the love

കോട്ടയം: കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻന് പിന്തുണയുമായി കോട്ടയത്ത് സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. ചലച്ചിത്ര-സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി.

video
play-sharp-fill

സിനിമാ മന്ത്രിയായിരുന്ന കാലത്ത് മികച്ച പ്രവർത്തനമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ കാഴ്ചവെച്ചതെന്നും, വീണ്ടും കോട്ടയത്തിന്റെ ജനപ്രതിനിധിയും സംസ്ഥാന മന്ത്രിയും ആകേണ്ടത് സാംസ്കാരിക കേരളത്തിന്റെ ആവശ്യമാണ് എന്നും ചലച്ചിത്ര നിർമാതാവും നടനുമായ പ്രേം പ്രകാശ് അഭിപ്രായപ്പെട്ടു.

സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഫിലിം ഫെസ്റ്റിവലുകളും മികച്ച രീതിയിൽ സംഘടിപ്പിച്ച അദ്ദേഹത്തിന്റെ സംഭാവനകൾ സാംസ്കാരിക രംഗത്ത് വിലമതിക്കാനാകാത്തതാണെന്ന് സംവിധായകൻ ജോഷി മാത്യു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടിയിൽ എൽദോസ് കുന്നപ്പള്ളി, ജോസ് മാനുവൽ, സോമു മാത്യു, മോനി കാരാപ്പുഴ, എം.എം. ഹംസ, എം.ജി. ശശിധരൻ, മാത്യു പ്രാൽ, ജിമ്മി തോമസ്, പോൾ മണലിൽ, ഉദയകുമാർ, വേണുഗോപാൽ, എൻ.വി. പ്രദീപ് കുമാർ, പ്രഫ. ഡെയ്‌സി പ്രേം പ്രകാശ്, ഡോ. ബോബി, ചിത്ര കൃഷ്ണൻകുട്ടി, കുര്യൻ ജോയ്, എം.പി. സന്തോഷ്കുമാർ, അനിയൻ കെ. നായർ എന്നിവർ പ്രസംഗിച്ചു.