കോട്ടയം ഡിസിസി ഓഫീസിനെതിരായ ആക്രമണം പൊലീസ് സംരക്ഷണതയില്‍’; അക്രമകാരികളുടെ ദൃശ്യങ്ങള്‍ പൊലീസിന് കണ്ടെത്താന്‍ കഴിയില്ലെങ്കില്‍ തങ്ങള്‍ നല്‍കാം; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
സ്വന്തം ലേഖകൻ
കോട്ടയം: ഡിസിസി ഓഫീസിനെതിരായ ആക്രമണം പൊലീസ് സംരക്ഷണതയിലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. പൊലീസിന് കണ്ടെത്താന്‍ കഴിയില്ലെങ്കില്‍ അക്രമകാരികളുടെ ദൃശ്യങ്ങള്‍ തങ്ങള്‍ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
“വെളുപ്പിനെ രണ്ടേമുക്കാല്‍ മണിക്കാണ് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഓഫീസിനു നേരെ ആക്രമണമുണ്ടായത്. ആക്രമിക്കാനെത്തിയ ഗുണ്ടകള്‍ പൊലീസ് സംരക്ഷണത്തിലാണ് ഇത് ചെയ്തതെന്നത് അതിനെക്കാള്‍ ഭീകരമാണ്. തൊട്ടടുത്ത ദിവസങ്ങളില്‍ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തിലിറങ്ങിയിരിക്കുന്ന ഒരു ഗുണ്ടയുടെ നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനമൊക്കെ നടന്നത്. വിഷ്വല്‍സ് പൊലീസിന്റെ കൈകളിലുണ്ടാവും. ഇല്ലെങ്കില്‍ ഞങ്ങള്‍ ഈ വിഷ്വല്‍സ് കൊടുക്കാന്‍ തയ്യാറാണ്.”- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എകെജി സെന്‍്റര്‍ ആക്രമണത്തിനെതിരെ സിപിഐഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കോട്ടയം കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി ഓഫീസിനു നേരെ കല്ലേറുണ്ടാവുകയായിരുന്നു.
രാത്രി 11.30 ഓടെയാണ് എകെജി സെന്‍്ററിനു നേരെആക്രമണമുണ്ടായത്. ഒരു വലിയ ശബ്ദം കേട്ട പ്രവര്‍ത്തകര്‍ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. ബൈക്കില്‍ എത്തിയ ഒരാള്‍ ഹാളിന് മുന്നിലെ ഗേറ്റില്‍ സ്ഫോടക വസ്തു എറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്.
എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ എല്‍.ഡി.എഫിനെതിരായ ആസൂത്രിത ഗൂഢാലോചനയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി ഓഫീസുകളും പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കാന്‍ പാടില്ലെന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അംഗീകരിച്ച കാര്യമാണ്. അതാണ് ഇപ്പോള്‍ പരസ്യമായി ലംഘിക്കപ്പെട്ടിരിക്കുന്നത്.
കേരളത്തിന്റെ പൊതുസമൂഹം നിരുത്സാഹപ്പെടുത്തേണ്ട സംഭവങ്ങളാണിത്. ഈ പ്രശ്നത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ വളരെ ഗൗരവത്തോടെയാണ് കാണേണ്ടത്. കേരളത്തില്‍ ക്രമസമാധാന നില തകര്‍ന്നു, എകെജി സെന്ററിന് പോലും രക്ഷയില്ല എന്നൊക്കെ തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. സമാധാനം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.