
കോട്ടയം: യുഡിഎഫ് പ്രവർത്തകരിൽ ആവേശം നിറച്ച് കോട്ടയം നിയോജക മണ്ഡലം സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പര്യടനം മണ്ഡലത്തിലുടനീളം ശക്തമായി മുന്നേറുന്നു. പനച്ചിക്കാട് മണ്ഡലത്തിൽ നടന്ന പര്യടനം മുതിർന്ന കോൺഗ്രസ് നേതാവ് കുര്യൻ ജോയി ഉദ്ഘാടനം ചെയ്തു. പനച്ചിക്കാട് കോൺഗ്രസിന്റെ ശക്തികേന്ദ്രമാണെന്നും ഇവിടെ നിന്ന് തിരുവഞ്ചൂരിന് വലിയ ഭൂരിപക്ഷം ഉറപ്പാക്കേണ്ടത് ഓരോ പ്രവർത്തകന്റെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ സർക്കാരുകൾ കോട്ടയം ജില്ലയോടു കാണിച്ച അവഗണന ചൂണ്ടിക്കാട്ടി തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. എൽഡിഎഫ് ഭരണകാലത്ത് മണ്ഡലത്തിലോ പനച്ചിക്കാട് പ്രദേശത്തോ പുതിയ പദ്ധതികൾ ഒന്നും നടപ്പിലാക്കിയിട്ടില്ലെന്നും നിലവിലുള്ള സംവിധാനങ്ങൾ പോലും തളർത്തിയതായും അദ്ദേഹം ആരോപിച്ചു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും പരിഗണിക്കാതെ പോയ സർക്കാരിനെതിരെ ശക്തമായ ജനവിധി ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇട്ടി അലക്സ് യോഗത്തിന് അധ്യക്ഷത വഹിച്ചു. കുഞ്ഞ് ഇല്ലംപള്ളി, മോഹൻ കെ. നായർ, അബ്ദുൽ സലാം, ജോയി ചെട്ടിശേരി, റോയി മാത്യു, ജെയിംസ് ജോസഫ്, പി.കെ. വൈശാഖ്, സിബി ജോൺ, എസ്. രാജീവ്, ബാബുകുട്ടി എന്നിവർ പ്രസംഗിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചോഴിയക്കാട് കുരിശുകവലയിൽ നിന്ന് ആരംഭിച്ച പര്യടനം മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് വലിയ ജനപങ്കാളിത്തം നേടി. കച്ചേരിക്കല, അമ്പലക്കവല, ഉഴത്തിൽമുക്ക്, കൂളിയാട്ടുമൂല, പള്ളിക്കുന്ന്, നെല്ലിക്കൽക്കവല, മങ്ങാട്ടയംകുന്ന്, മലവേടർ കോളനി എന്നിവിടങ്ങളിൽ വൻ സ്വീകരണമാണ് ലഭിച്ചത്. പടിയറക്കടവ്, കൊച്ചുപാറാട്ട് കടവ്, പാമ്പൂരം പാറക്കുന്ന്, മാളികക്കടവ്, മയിലാടുംകുന്ന്, പാത്താമുട്ടം, കുഴിമറ്റം, കാവനാടിപ്പാലം തുടങ്ങിയ പ്രദേശങ്ങളിലൂടെയും പര്യടനം കടന്നുപോയി.
തുടർന്ന് എൻഎസ്എസ് ഹൈസ്കൂൾ ജംഗ്ഷൻ, പാറപ്പുറം ജംഗ്ഷൻ, വായനശാല കവല, നടുപ്പറമ്പ് ജംഗ്ഷൻ, കാരമൂട് കവല, ചാന്നാനിക്കാട് സ്കൂൾ ജംഗ്ഷൻ, പുളിവേലിക്കരോട്ട്, കുഴിക്കാട്ട് കോളനി, കുര്യൻപറമ്പ് കവല, ചോഴിയക്കാട് ലക്ഷം വീട്, സായിപ്പുകവല എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രി പരുത്തുംപാറക്കവലയിൽ പര്യടനം സമാപിച്ചു.



