play-sharp-fill
തിരുവഞ്ചൂരിനെ വമ്പിച്ച ഭൂരിപക്ഷത്തില്‍  ജനം വിജയിപ്പിക്കും: എം.എം. ഹസന്‍

തിരുവഞ്ചൂരിനെ വമ്പിച്ച ഭൂരിപക്ഷത്തില്‍ ജനം വിജയിപ്പിക്കും: എം.എം. ഹസന്‍

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്തിന്റെ വികസന നായകനാണെന്ന് തെളിയിച്ച തിരുവഞ്ചൂവിനെ വീണ്ടും വിശ്വാസമര്‍പ്പിച്ചുകൊണ്ട് വമ്പിച്ച ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ വിജയിപ്പിക്കുമെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍. യു.ഡി.എഫ്. നാട്ടകം മണ്ഡലത്തിലെ വാഹനപര്യടനം മൂലവട്ടം മുത്തന്‍മാലിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജോണ്‍ ചാണ്ടി അധ്യക്ഷത വഹിച്ചു. നാട്ടകം സുരേഷ്, സജി മഞ്ഞക്കടമ്പില്‍, എസ്. രാജീവ്, സിബി ജോണ്‍, തമ്പി ചന്ദ്രന്‍, ടി.സി. അരുണ്‍, ജോണി ജോസഫ്, അനീഷ് വരമ്പിനകം, ഷീന ബിനു, പി.കെ. വൈശാഖ്, ജോബി അഗസ്റ്റിന്‍, എന്‍.എസ്. ഹരിശ്ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജനങ്ങളുടെ സര്‍വേയില്‍ യു.ഡി.എഫ്. വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നതില്‍ സംശയം വേണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വാഹനപര്യടനത്തിന് വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണങ്ങള്‍ക്ക് മറുപടി പറഞ്ഞു പ്രസംഗിക്കുകയായിരുന്നു. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരേ ജനം ഒന്നിക്കണം. അക്രമത്തിലൂടെയും കള്ളത്തരത്തിലൂടെയും അധികാരം പിടിച്ചെടുക്കാമെന്നാണ് ഇടതുപക്ഷം കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യമുള്ള കേരളം വാര്‍ത്തെടുക്കുന്നതിനും നാട്ടില്‍ ശാന്തിയും സമാധാവും ഉണ്ടാകേണ്ടതിനും യു.ഡി.എഫ്. അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമാരനല്ലൂര്‍ പ്രദേശത്ത് ഭവനസന്ദര്‍ശനം നടത്തിയായിരുന്നു കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഇന്നലത്തെ പ്രചാരണ പരിപാടികള്‍ ആരംഭിച്ചത്. പള്ളം വാലേക്കടവ് ഭാഗത്ത് കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും തകര്‍ന്ന പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. തുടര്‍ന്ന് കൊല്ലാട് നെല്ല കര്‍ഷകരെ സന്ദര്‍ശിച്ചു. കൊയിതിട്ട നെല്ല് സംഭരിക്കാത്തില്‍ അവരുടെ ആശങ്ക കര്‍ഷകര്‍ തിരുവഞ്ചൂരിനെ അറിയിച്ചു. തുടര്‍ന്ന് കഞ്ഞിക്കുഴി ഭാഗത്ത് ഭവനസന്ദര്‍ശനം നടത്തി വോട്ട് അഭ്യര്‍ഥിച്ചു. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം യു.ഡി.എഫ്. നാട്ടകം മണ്ഡലത്തിലെ വാഹനപ്രചാരണത്തില്‍ പങ്കെടുത്തു. യു.ഡി.എഫ്. കോട്ടയം വെസ്റ്റ് മണ്ഡലത്തിലെ പര്യടനം ഇന്ന് രാവിലെ 7.30ന് പള്ളിപ്പുറത്ത്ക്കാവിന് സമീപത്തുനിന്ന് എ.ഐ.സി.സി. അംഗം കുര്യന്‍ ജോയി ഉദ്ഘാടനം ചെയ്യും.