
തിരുവനന്തപുരം: ഓണ്‍ലൈൻ ലോണ്‍ ആപ്പിന്റെ ഭീഷണിയെത്തുടർന്ന് 21കാരൻ ജീവനൊടുക്കി. ആര്യനാട് സ്വദേശിയായ ആനന്ദ് (സച്ചു) ആണ് മരിച്ചത്.
ലോണ്‍ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് മോർഫ് ചെയ്‌ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചതില്‍ മനംനൊന്താണ് ആനന്ദ് ആത്മഹത്യ ചെയ്‌തത്.
മാർച്ച് ആറിന് വീടിനുള്ളില്‍ ആസിഡ് കുടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച ആനന്ദിനെ ഉടൻതന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. ലോണ്‍ ആപ്പില്‍ നിന്നും പണം എടുത്തതിന് പിന്നാലെ ആനന്ദിന് നിരന്തരമായി ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നുവെന്ന് പിതൃസഹോദരൻ അനില്‍കുമാർ പറഞ്ഞു. പണം നല്‍കാതിരുന്നതോടെ യുവാവിന്റെ സ്വകാര്യ ചിത്രങ്ങള്‍ മോർഫ് ചെയ്‌ത് പ്രചരിപ്പിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ ആനന്ദിന്റെ കുടുംബം പൊലീസിലും സൈബർ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. യുവാക്കളുടെ ജീവനെടുക്കുന്ന ഇത്തരം ലോണ്‍ ആപ്പുകള്‍ക്കെതിരെ കർശന നടപടി വേണമെന്ന് വാർഡ് മെമ്പർ സുരേഷ് ആവശ്യപ്പെട്ടു. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



