
തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി; നഗരത്തിലെ പുളിമരത്തിനു മുകളിൽ കണ്ടെത്തിയ കുരങ്ങനെ പിടിക്കാൻ കളിയാതെ മൃഗശാല അധികൃതർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. പിഎംജിയിൽ മസ്ക്കറ്റ് ഹോട്ടലിന് സമീപമുള്ള മരത്തിനു മുകളിൽ വഴിയാത്രക്കാരാണ് കുരങ്ങിനെ കണ്ടെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി പൊലീസിനെയും മൃഗശാല ഉദ്യോഗസ്ഥരെയും വട്ടംകറക്കി നഗരം ചുറ്റുകയാണ് കുരങ്ങ്.
ഇന്ന് വൈകുന്നേരം ഒരു പുളിമരത്തിൻെറ മുകളിൽ തളിർ ഇലകള്‍ തിന്നുകൊണ്ടിരിക്കുന്ന കുരങ്ങിനെ വഴിയാത്രക്കാർ കണ്ടെത്തിയത്. കുരങ്ങിനെ എങ്ങനെ പിടികൂടുമെന്ന കാര്യത്തിൽ മൃഗശാല അധികൃതർക്ക് ഇപ്പോഴും ഒരു ധാരണയുമില്ല. കഴിഞ്ഞ ആഴ്ചയാണ് തിരുപ്പതി സൂവോളജിക്കൽ പാർക്കിൽ നിന്നും കൊണ്ടുവന്ന രണ്ടു കുരങ്ങുകളിൽ ഒന്ന് തുറന്നു വിടുന്നതിനിടെ പുറത്തേക്ക് ചാടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുപ്പതി സൂവോളജിക്കൽ പാർക്കിൽ നിന്നും കൊണ്ടുവന്ന രണ്ടു കുരങ്ങുകളിൽ ഒന്നിനെ തുറന്നു വിടുന്നതിനിടെയാണ് പുറത്തേക്ക് ചാടിയത്. ജീവനക്കാര്‍ കൂട് തുറക്കുന്നതിനിടെയാണ് മൂന്ന് വയസുള്ള പെണ്‍ കുരങ്ങ് പുറത്തുചാടുകയായിരുന്നു. ഹനുമാന്‍ കുരങ്ങിനായി പ്രദേശം മുഴുവന്‍ വ്യാപക തിരച്ചിലാണ് നടത്തിയത്.
ഒടുവില്‍ മൃഗശാലക്കുള്ളിലെ തന്നെ ആഞ്ഞിലി മരത്തിന്റെ ചില്ലയില്‍ നിന്നാണ് കുരങ്ങനെ കണ്ടെത്തിയത്. മരത്തില്‍ നിന്ന് കൂട്ടില്‍ എത്തിക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് അവിടെ നിന്നും ഹനുമാന്‍ കുരങ്ങ് ചാടിപ്പോയത്.
കഴിഞ്ഞ ദിവസം ഭക്ഷണവും മറ്റും കാണിച്ച് ഹനുമാന്‍ കുരങ്ങനെ ആകര്‍ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് സിംഹങ്ങളെയും ഹനുമാൻ കുരങ്ങിനെയും തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ചത്.