
തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്ന് ക്രിക്കറ്റിൻ്റെ ആവേശം അലയടിക്കും. ഇന്ത്യ-ശ്രീലങ്ക വനിതാ ടി20 ക്രിക്കറ്റ് പരമ്പരയിലെ നാലാം പോരാട്ടമാണ് ഇന്ന് നടക്കുക.
തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴ് മണിക്കാണ് മത്സരം. ആദ്യ മൂന്ന് മത്സരങ്ങളും അനായാസം വിജയിച്ചതോടെ ഇന്ത്യ പരമ്ബര സ്വന്തമാക്കിയിട്ടുണ്ട്.
ഇന്നത്തെ മത്സരത്തിലും വിജയം തുടര്‍ന്ന് ആധിപത്യം ഉറപ്പിക്കാനാണ് ഇന്ത്യൻ സംഘം ലക്ഷ്യമിടുന്നത്. എന്നാല്‍ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയ്ക്ക് ഫോം കണ്ടെത്താനാകാത്തത് ഇന്ത്യൻ ക്യാംപില്‍ നിരാശ പടർത്തുന്നുണ്ട്. അതേസമയം ബാറ്റിംഗ് നിര മികവ് പുലർത്താത്തതാണ് ശ്രീലങ്കയെ പ്രതിസന്ധിയില്‍ ആക്കുന്നത്. പരമ്ബര നഷ്ടമായെങ്കിലും അവശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ജയിച്ച് നാണക്കേട് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ലങ്കന്‍ വനിതകള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരവധി കാണികളാവും ഇന്ന് മത്സരം വീക്ഷിക്കാൻ ഗ്രീൻ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ എത്തുക. തങ്ങളുടെ പ്രിയ ടീമായ ഇന്ത്യൻ വനിത ടീമിന് പിന്തുണ നല്‍കാനുള്ള ആവേശത്തിലാണ് ജനങ്ങള്‍. അതേ സമയം കഴിഞ്ഞ മത്സരങ്ങളിലെ പിഴവുകള്‍ ഇത്തവണയും ഉണ്ടാകുമോ എന്നും കളി കൈവിട്ടു പോകുമോ എന്നുമുള്ള ആശങ്കയിലാണ് ശ്രീലങ്കൻ ടീമുള്ളത്.




