
തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ വിദ്യാർത്ഥിനിയെ സഹപാഠി ക്രൂരമായി പൊള്ളലേൽപിച്ചു; ആക്രണം അമ്മയെ അസഭ്യം പറഞ്ഞതിന് ഹോസ്റ്റൽ മുറിയിൽ വെച്ച് സ്റ്റൗവ്വിൽ ഉപയോഗിക്കുന്ന സ്റ്റീൽ പാത്രം ചൂടാക്കി; പൊള്ളലേറ്റത് ആന്ധ്രപ്രദേശ് സ്വദേശിനിക്ക്; പ്രതി അറസ്റ്റിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിൽ വിദ്യാർത്ഥിനിയെ സഹപാഠി ക്രൂരമായി പൊള്ളലേൽപ്പിച്ചു.ഹോസ്റ്റൽ മുറിയിൽ വെച്ചാണ് ആന്ധ്രപ്രദേശ് സ്വദേശി ദീപികയ്ക്ക് പൊള്ളലേറ്റത്. ഇൻഡക്ഷൻ സ്റ്റവ്വിൽ ഉപയോഗിക്കുന്ന സ്റ്റീൽ പാത്രം ചൂടാക്കിയാണ് ആന്ധ്രാ സ്വദേശി ലോഹിത ദീപികയെ പൊള്ളിച്ചത്. ലോഹിതയെ പോലീസ് കസ്റ്റഡിയിലെടുത്തു. ദീപികയുടെ അമ്മയെ ലോഹിത അസഭ്യം പറഞ്ഞതാണ് തർക്കത്തിനും ആക്രമണത്തിനും കാരണം.
ആന്ധ്രപ്രദേശ് സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയാണ് ക്രൂരമായി ഉപദ്രവിച്ചത്. ഇരുവരും കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥികളാണ്. സംഭവത്തിന് പിന്നാലെ പെൺകുട്ടി കോളേജ് അധികൃതർക്ക് പരാതി നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം 18നാണ് സംഭവം നടന്നത്. തുടക്കത്തിൽ പരാതി നൽകാൻ ആന്ധ്രാ സ്വദേശിനി തയ്യാറായില്ല. പൊള്ളലേറ്റതിന് പിന്നാലെ കുട്ടി നാട്ടിലേക്ക് പോകുകയായിരുന്നു. എന്നാൽ കുട്ടിയുടെ ദേഹത്തെ ഗുരുതര പൊള്ളൽ കണ്ട് ബന്ധുക്കൾ നിർബന്ധിച്ചതിനെ തുടർന്ന് പെൺകുട്ടി കോളേജിൽ എത്തി പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. നാട്ടിൽ നിന്ന് ബന്ധുക്കൾക്കൊപ്പം എത്തിയാണ് പരാതി നൽകിയത്. പരാതിയെ തുടർന്ന് കോളേജ് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തിൽ ദുരൂഹത തുടരുകയാണ്.
ഈ പെൺകുട്ടി മറ്റൊരു പെൺകുട്ടിയുടെ സഹായത്താലാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവം നടക്കുന്നത് 18ാംതിയ്യതി വ്യാഴാഴ്‌ച്ചയാണ്. പൊള്ളലേറ്റ പെൺകുട്ടി പരാതി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് കോളേജ് അധികൃതർ ഇക്കാര്യം അറിഞ്ഞിരുന്നില്ല. പൊള്ളലേറ്റ ശേഷം കുട്ടി നാട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റതിനെ കുറിച്ച് ബന്ധുക്കൾ കോളേജിലെത്തി അധികൃതരെ അറിയിക്കുകയായിരുന്നു.
തുടർന്ന് കോളേജ് അധികൃതർ നാലംഗ സമിതിയെ നിയോഗിച്ച് അന്വേഷണത്തിന് നേതൃത്വം നൽകി. അതേസമയം പെൺകുട്ടി പരാതി നൽകാൻ വിസമ്മതിച്ചെങ്കിലും അന്വേഷണം നീങ്ങുകയാണ്. സംഭവം പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ട്. ഒരേ മുറിയിൽ കഴിഞ്ഞ രണ്ടുവർഷമായി താമസിച്ചു വരികയാണ് ഇരുവരും. നിലവിൽ പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കുകയാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് ഡീൻ ഡോ. റോയ് സ്റ്റീഫൻ പറഞ്ഞു.
ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. ജാതി വിവേചനവും, പുറത്തു നിന്നുള്ള ഇടപെടലും ആക്രമണത്തിന് പിന്നിലില്ലെന്നും ഡീൻ വ്യക്തമാക്കി. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി കൃഷിമന്ത്രി പി പ്രസാദ് രംഗത്തെത്തി. അന്വേഷണം നടത്തി കർശന നടപടിയെടുക്കാൻ മന്ത്രി കോളജ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.