പ്ലാറ്റിനം ജൂബിലി നിറവില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്; ‘റീ യൂണിൻ ഓഫ് ലെഗസി’, പരിപാടിയിൽ ഒത്തുചേർന്നത് ‘6000’ത്തിലധികം പൂര്‍വ്വ വിദ്യാ‍ര്‍ത്ഥികൾ

Spread the love

പ്ലാറ്റിനം ജൂബിലി നിറവില്‍ ചരിത്രപ്രസിദ്ധമായ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്. 75 ആം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി വർഷങ്ങള്‍ക്ക് ശേഷം 6000 ത്തിലധികം പൂർവ്വ വിദ്യാ‍ർത്ഥികളാണ് കോളേജില്‍ ഒത്തുചേർന്നത്.ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതു സമ്മേളനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

video
play-sharp-fill

ഓർമ്മകളുടെ കലാലയമുറ്റത്ത് എത്തിയവരെല്ലാം വീണ്ടും കൗമാരക്കാരായി. വർഷങ്ങള്‍ക്കുശേഷം കോളേജില്‍ പഠിച്ചവരും പഠിപ്പിച്ചവരും ‘റീ യൂണിൻ ഓഫ് ലെഗസി’ എന്ന പേരില്‍ ഒത്തുകൂടിയപ്പോള്‍ വിരിഞ്ഞത് ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷം. രാവിലെ കവഡിയാർ കൊട്ടാരത്തില്‍ നിന്ന് ആരംഭിച്ച വിന്‍റേജ് വാഹനങ്ങളുടെ റാലിയോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്.

ആഘോഷങ്ങളുടെ ഭാഗമായി ക്യാമ്പസിൽ വിദ്യാർത്ഥി ഐക്യത്തിന്റെ മുദ്രാവാക്യം വിളിയും ഉയർന്നു. കൊമ്പുചേർത്ത്‌ ഏറ്റുമുട്ടിയവർ കാലാനന്തരം അടുത്ത ചങ്ങാതിമാരായി മാറിയതിന്റെയും പാർട്ടി മാറ്റത്തിന്റെയും കൂറുമാറ്റത്തിന്റെയും രസമുള്ള ഓർമ്മകളിലേക്കുള്ള ഒരു തിരിഞ്ഞ് നോട്ടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയ്ക്ക് അകത്തും പുറത്തും നിന്നുമായി ആറായിരത്തിലധികം പൂർവ്വ വിദ്യാർത്ഥികളാണ് ആഘോഷങ്ങളുടെ ഭാഗമായി കലാലയത്തില്‍ എത്തിയത്. കോളേജിലെ പൂർവ്വ വിദ്യാർത്ഥി ജഗതി ശ്രീകുമാറിനെയും പരിപാടിയുടെ ഭാഗമായി ആദരിച്ചു.