തിരുവനന്തപുരം കോവളത്ത് ലൈഫില്ലാതെ ലൈഫ് ഗാര്‍ഡുകള്‍; അധിക ജോലിയിൽ ശമ്പളമില്ലാതെ നിരവധിപേർ; ഉണ്ടായിരുന്ന ഇൻഫർമേഷൻ ഓഫീസറെ മാറ്റിയതിനാൽ ശമ്പള കാര്യത്തിൽ വ്യക്തതയില്ലാതെ ജീവനക്കാർ; അറുപത് വയസ് കഴിഞ്ഞവരെ പിരിച്ച് വിട്ടിട്ട് പകരം പുതുതായി ആരെയും നിയമിക്കാത്തതിനാൽ അധിക ജോലി എടുക്കേണ്ടി വരുന്നുവെന്നും ലൈഫ് ഗാർഡുകൾ
തിരുവനന്തപുരം: വിനോദ സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചിരിക്കുന്ന സമയത്ത് ശമ്പളമില്ലാതെ അധികജോലി ചെയ്യുന്നുവെന്ന പരാതിയുമായി കോവളത്ത് ലൈഫ്ഗാർഡുകൾ.ന കഴിഞ്ഞ മാസത്തെ ശമ്പളം ഇന്നലെവരെയും ലഭിച്ചില്ലെന്നാണ് പരാതി.
ശമ്പളം ലഭിക്കാത്തതിനാല്‍ പലരും ഏറെ പ്രയാസത്തിലാണ് ജീവിതം തള്ളിനീക്കുന്നത്. 60 വയസ് കഴിഞ്ഞവരെ പിരിച്ച് വിട്ടിട്ട് പകരം പുതുതായി ആരെയും നിയമിക്കാത്തതിനാൽ അധിക ജോലി എടുക്കേണ്ടി വരുന്നുവെന്നും ലൈഫ് ഗാർഡുമാർ പറയുന്നു.
കോവളത്തെ ഇൻഫർമേഷൻ ഓഫീസറെ മാറ്റിയതിനാൽ ശമ്പള കാര്യത്തിൽ വ്യക്തതയില്ലെന്നും ഇവർ പറയുന്നു. വിനോദ സഞ്ചാരികളുടെ തിരക്ക് വർദ്ധിച്ചിരിക്കുന്ന സമയമാണിപ്പോള്‍. എന്നിട്ടും കേടായതും പഴയതുമായ ജീവൻ രക്ഷാ ഉപകരങ്ങൾ മാത്രമാണ് ഇപ്പോഴും ലൈഫ് ഗാര്‍ഡുകളുടെ കൈവശമുള്ളതെന്നും ഇവര്‍ പരാതി പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവളത്ത് ഇൻഫർ മേഷൻ ഓഫീസർ തസ്തിക ഇനിയില്ല. ഇവിടെ ഉണ്ടായിരുന്ന ഇൻഫർമേഷൻ ഓഫീസറെ ആ തസ്തികയോടെ തന്നെ ടൂറിസം ഡയറക്ടറേറ്റിലേക്ക് മാറ്റിയതിനാലാണ് കോവളത്ത് ഇൻഫർമേഷൻ ഓഫീസറില്ലാത്തത്. പകരം അസിസ്റ്റന്‍റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ നിയമനം ഉണ്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും അക്കാര്യത്തിലും ഇതുവരെ ഉറപ്പുകളൊന്നുമില്ല.
ടൂറിസം സീസൺ ആരംഭിച്ചിട്ടും വിനോദ സഞ്ചാരികൾക്ക് വ്യക്തമായ വിവരങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും നൽകാൻ നിലവിൽ ആളില്ലാത്ത അവസ്ഥയിലാണ്. കോവളത്തെ ടൂറിസം ഇൻഫർമേഷൻ ഓഫീസിൽ ട്രയിനിയായി ഒരാളെ നിയമിച്ചിട്ടുണ്ടെങ്കിലും ഇയാള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാകില്ലെന്നും ആക്ഷേപമുണ്ട്.