തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു ; ഡ്രൈവറിന്റെ സമയോചിതായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി

Spread the love

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് അപകടത്തില്‍പെട്ടത്. ഡ്രൈവറിന്റെ സമയോചിതായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി.

video
play-sharp-fill

ഇന്ന് രാവിലെ എട്ടരക്കാണ് അപകടം സംഭവിച്ചത്. വെടിവച്ചാന്‍ കോവിലില്‍ വച്ച് ടയറിന്റെ സെറ്റോടുകൂടി ഇളകി പോകുകയായിരുന്നു.

പെട്ടെന്ന് ഡ്രൈവര്‍ ബ്രേക്കിട്ട് നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. ബസില്‍ നിരവധി പേരുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഴിഞ്ഞത്ത് നിന്നും നാഗര്‍കോവിലിലേക്ക് പോകേണ്ട ബസാണ് അപകടത്തില്‍ പെട്ടത്. സംഭവത്തിനെ തുടര്‍ന്ന് സ്ഥലത്ത് ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി.