play-sharp-fill
ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി പാടില്ലെന്ന് ഗ്രൂപ്പ് നേതാക്കള്‍; കോണ്‍ഗ്രസില്‍ ചര്‍ച്ച സജീവം

ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി പാടില്ലെന്ന് ഗ്രൂപ്പ് നേതാക്കള്‍; കോണ്‍ഗ്രസില്‍ ചര്‍ച്ച സജീവം

സ്വന്തം ലേഖിക

 

തിരുവനന്തപുരം :ആര്യാടൻ ഷൗക്കത്തില്‍ നിന്നും കെപിസിസി അച്ചടക്ക സമിതി ഇന്ന് നേരിട്ട് വിശദീകരണം തേടാനിരിക്കെ നടപടി ഒഴിവാക്കാൻ കോണ്‍ഗ്രസ്സില്‍ ചര്‍ച്ചകള്‍ സജീവം.പാര്‍ട്ടിക്ക് തെറ്റിദ്ധാരണയുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന ഷൗക്കത്തിൻറെ വിശദീകരണം കണക്കിലെടുത്ത് നടപടി ഒഴിവാക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നടപടി എടുത്താല്‍ ആര്യാടൻ ഷൗക്കത്തിനെ സംരക്ഷിക്കുമെന്ന് സിപിഎം വാഗ്ദാനം ചെയ്ത പശ്ചാത്തലത്തില്‍ കൂടിയാണിത്.

 

 

 

പലസ്തീൻ റാലി വിഷയത്തില്‍ നടപടിയെടുത്താല്‍ ന്യൂനപക്ഷ വികാരം എതിരാകുമെന്നതും, സിപിഎം അവസരം മുതലാക്കുമെന്നതും കോണ്‍ഗ്രസിനെ നടപടിയില്‍ നിന്ന് പിന്നോട്ട് പോകാൻ നിര്‍ബന്ധിതരാക്കുന്നു. എന്നാല്‍ പാര്‍ട്ടിയുടേയും മലപ്പുറത്തെ ഷൗക്കത്ത് വിമര്‍ശകരായ ഡിസിസിയുടെയും നേതാക്കളുടെയും മുഖം രക്ഷിക്കണമെന്നതും കോണ്‍ഗ്രസിന് മുന്നിലുണ്ട്. കെപിസിസിക്ക് ഷൗക്കത്ത് നല്‍കിയ മറുപടിയില്‍ ഖേദം സൂചിപ്പിച്ചുള്ള പരാമര്‍ശം കണക്കിലെടുത്തുള്ള സമവായത്തിനാണ് ചില എ-ഐ ഗ്രൂപ്പ് നേതാക്കളുടെ ശ്രമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

പാര്‍ട്ടിയെ വെല്ലുവിളിച്ചിട്ടില്ലെന്നും പാര്‍ട്ടിക്ക് തെറ്റിദ്ധാരണ ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നുമാണ് ഷൗക്കത്ത് വിശദീകരണത്തില്‍ വ്യക്തമാക്കിയത്. ഇക്കാര്യം ഷൗക്കത്ത് അച്ചടക്കസമിതിക്ക് മുന്നിലും ആവര്‍ത്തിച്ചാല്‍ നടപടി ഒഴിവാക്കിയേക്കും. ഷൗക്കത്ത് വഴങ്ങിയാല്‍ തത്കാലത്തേക്ക് ഒത്തുതീര്‍പ്പുണ്ടാകും. പക്ഷെ മലപ്പുറത്തെ പുനഃസംഘടനയടക്കം ഇനിയും പ്രശ്നങ്ങള്‍ ബാക്കിയുണ്ട്. മലപ്പുറം ഡിസിസിയും അച്ചടക്ക സമിതിക്ക് കത്ത് നല്‍കിയിട്ടുണ്ട്. അന്തിമ തീരുമാനത്തിന് മുമ്ബ് അഭിപ്രായം പരിഗണിക്കണമെന്നാണ് ആവശ്യം.

 

 

പാര്‍ട്ടി വിരുദ്ധ നീക്കങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന കര്‍ശന നിര്‍ദ്ദേശം സമിതി ഷൗക്കത്തിന് നല്‍കും. കോണ്‍ഗ്രസ്സിനെ ഒന്ന് കൂടി വെട്ടിലാക്കിയാണ് ഷൗക്കത്തിനുള്ള സിപിഎം വാഗ്ദാനം. സിപിഎമ്മിൻറെ പലസ്തീൻ ഐക്യദാര്‍ഢ്യ പരിപാടിയിലേക്കും ഷൗക്കത്തിനെ സിപിഎം സ്വാഗതം ചെയ്യുന്നുണ്ട്. കെപിസിസി കൈവിട്ടാല്‍ ഷൗക്കത്തിനെ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് പലയിടത്തും ഷൗക്കത്തിനെ പരിഗണിക്കാൻ വരെ സിപിഎം നോട്ടമുണ്ട്. ചര്‍ച്ചകള്‍ നടന്നെന്ന് കോണ്‍ഗ്രസ്സിലെ ഷൗക്കത്ത് വിമര്‍ശകര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇത് നിഷേധിക്കുകയാണ് ഷൗക്കത്ത്.