തിരുവനന്തപുരത്ത് സ്കൂൾ കുട്ടികൾക്കെതിരെ സദാചാര ആക്രമണം; പെൺകുട്ടികളെയടക്കം വടികൊണ്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ക്രൂരമായി മർദ്ദനമേറ്റതായി പരാതി; സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുത്തു
തിരുവനന്തപുരം : പോത്തൻകോട് സ്കൂൾ കുട്ടികൾക്കെതിരെ സദാചാര ആക്രമണം. പെൺകുട്ടികളെയടക്കം മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഈ മാസം നാലാം തീയതി പോത്തൻകോട് വെള്ളാണിക്കൽ പാറയിലാണ് സംഭവം.
സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു സംഘമാളുകൾ തടഞ്ഞു നിർത്തി കുട്ടികളെ ചോദ്യം ചെയ്യുകയായിരുന്നു. ശ്രീനാരായണപുരം സ്വദേശി മനീഷ് ആണ് കുട്ടികളെ മർദിച്ചത്.
കൈകൊണ്ട് മർദ്ദിക്കുകയും, വടി കൊണ്ട് അടിക്കുകയും ചെയ്തു. തങ്ങളെ ഓടിച്ചിട്ട് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കുട്ടികൾ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോത്തൻകോട് പൊലീസ് കേസെടുത്തെങ്കിലും ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമാണെന്ന് ആക്ഷേപമുണ്ട്. സംഘത്തിലുണ്ടായിരുന്ന ഒരാൾക്കെതിരെ മാത്രമാണ് കേസെടുത്തത്. ആറ് മാസത്തിനിടെ ഇവിടെ രണ്ടാം തവണയാണ് സദാചാര ആക്രമണമുണ്ടാകുന്നത്.
Third Eye News Live
0