
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും നാഗർകോവില്‍ വഴി ബെംഗളൂരുവിലേക്കുള്ള കെ എസ് ആർ ടി സി എസി ഗജരാജ സ്ലീപ്പർ ബസ് വീണ്ടും പ്രതിദിന സർവീസ് ആരംഭിച്ചു.
നാല് മാസം മുമ്പ് സേലത്തിനു സമീപം അപകടത്തില്‍പെട്ടതോടെ ഒരു ബസ് മാത്രം ഉപയോഗിച്ച് ഒന്നിടവിട്ട ദിവസങ്ങളിലാക്കി സർവീസ് പുനഃക്രമീകരിച്ചിരുന്നു. ഇതാണ് വീണ്ടും സർവീസ് തുടങ്ങിയത്.
കണിയാപുരം ഡിപ്പോയില്‍ നിന്നും ആരംഭിക്കുന്ന സർവീസ് കഴക്കൂട്ടം, ടെക്നോപാർക്ക്, തമ്പാനൂർ, നെയ്യാറ്റിൻകര, പാറശാല, കളിയിക്കാവിള, നാഗർകോവില്‍, തിരുനല്‍വേലി, മധുര, കരൂർ, സേലം, ഹൊസൂർ വഴിയാണ് ബെംഗളൂരുവിലേക്കെത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കണിയാപുരത്തു നിന്ന് വൈകിട്ട് 6ന് പുറപ്പെടുന്ന ബസ് രാവിലെ 8.30നു ബെംഗളൂരുവില്‍ എത്തിച്ചേരും. തിരികെ എല്ലാ ദിവസവും വൈകിട്ട് ഏഴിന് സാറ്റലൈറ്റ് ടെർമിനലില്‍ നിന്നു പുറപ്പെടുന്ന ബസ് ഹൊസൂർ, സേലം, നാമക്കല്‍, ദിണ്ഡിഗല്‍, തിരുനെല്‍വേലി, നാഗർകോവില്‍, മാർത്താണ്ഡം, കളിയിക്കാവിള വഴി രാവിലെ 9.30നു കണിയാപുരത്തെത്തും. സർവീസ് പുനരാരംഭിച്ചതോടെ നിലവില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.



