പണം കടം കൊടുത്തു ; പറഞ്ഞ സമയത്ത് കടം കൊടുത്ത പണം തിരികെ ലഭിക്കാത്തതിൽ മനം നൊന്ത് യുവാവിന്റെ ആത്മഹത്യ ഭീഷണി ; പെട്രോളുമായി പൊലീസ് സ്റ്റേഷനു മുന്നിലെത്തിയാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത് 

Spread the love

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനു മുന്നില്‍ പെട്രോള്‍ കുപ്പിയുമായെത്തി യുവാവിന്റെ ആത്മഹത്യാ മുഴക്കൽ. കഠിനംകുളം സ്വദേശി റോബിൻ (39) ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

കഴക്കൂട്ടം പൊലീസ് സ്റ്റേഷനു മുന്നില്‍ വച്ചായിരുന്നു സംഭവം. എന്നാല്‍ യുവാവിന്റെ ഭീഷണിയില്‍ പരിഭ്രാന്തരാവാതെ സമയോചിത ഇടപെടലിലൂടെ ആത്മഹത്യയില്‍ നിന്നും റോബിനെ പൊലീസ് പിടികൂടുകയായിരുന്നു. പണം കടം കൊടുത്തത് ലഭിക്കാത്തതിനെ തുടര്‍ന്നാണ് യുവാവ് ഇങ്ങനെ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ പെട്രോളുമായി നിന്ന റോബിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കഴക്കൂട്ടം സ്വദേശിയായ ഒരാള്‍ റോബിന് പണം കൊടുക്കാനുണ്ടായിരുന്നു.

പല തവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കാൻ പോവുകയാണെന്ന്, കടം വാങ്ങിയ കഴക്കൂട്ടം സ്വദേശിയോട് റോബിൻ ഫോണില്‍ വിളിച്ച്‌ പറഞ്ഞു.

റോബിൻ സ്റ്റേഷനു മുന്നില്‍ എത്തിയ സമയം പണം വാങ്ങിയെന്ന് പറയുന്ന ആളും എത്തി. തുടര്‍ന്ന് ഇരുവരും സ്റ്റേഷനു വെളിയില്‍ വച്ച്‌ വാക്കേറ്റമുണ്ടായി.

തൊട്ടു പിന്നാലെ റോബിൻ പൊലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള പമ്പിൽ നിന്നും ഒരു ലീറ്റര്‍ പെട്രോള്‍ വാങ്ങി തിരികെ സ്റ്റേഷന് മുന്നില്‍ എത്തി. പണം തിരിച്ച്‌ തന്നില്ല എങ്കില്‍ പെട്രോള്‍ ഒഴിച്ച്‌ ജീവൻ ഒടുക്കും എന്ന ഭീഷണി മുഴക്കി.

ബഹളം കേട്ട് എത്തിയ പൊലീസ് റോബിന്റെ കൈയ്യില്‍ ഇരുന്ന പെട്രോള്‍ പിടിച്ചു വാങ്ങി. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.