
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പോത്തൻകോട് വയോധികയുടെ സ്വർണമാല പൊട്ടിച്ചെടുത്തു കടന്നുകളഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഭരതന്നൂർ ലെനിൻകുന്ന് ഷീജാഭവനിൽ നിന്നും മാറനാട് ഷൈൻ ഭവനിൽ താമസിക്കുന്ന വി ഷിബിൻ (32), ചോഴിയക്കോട് അഭയവിലാസത്തിൽ വി വിഷ്ണു (30) എന്നിവരെ പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തു. .
കോലിയക്കോട് സൊസൈറ്റി ജംക്ഷനു സമീപം വച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതികൾ 76 വയസ്സുള്ള വയോധികയുടെ കഴുത്തിൽ കിടന്ന ഒന്നര പവൻ സ്വർണമാല ബലമായി പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിടിച്ചുപറിയുൾപ്പെടെ ഏഴോളം മോഷണ കേസുകളിൽ ഷിബിനും വിഷ്ണുവും പ്രതികളാണെന്ന് പോത്തൻകോട് പ്രിൻസിപ്പൽ എസ് ഐ രാജീവ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



