
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്കൂള്‍ബസില്‍ നിന്ന് നാദിറിനെ ഇറക്കിവിട്ടത് ആളൊഴിഞ്ഞ സ്ഥലത്ത്. ബസിൽ നിന്ന് ഇറങ്ങി മാതാവിനെ കാത്ത് നില്‍ക്കുന്നതിനിടെ നായയുടെ ആക്രമണം ഉണ്ടായി. പള്ളിപ്പുറത്ത് വിദ്യാര്‍ത്ഥിയെ തെരുവ് നായ കടിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
പള്ളിപ്പുറം ടെക്നോസിറ്റിക്ക് സമീപം നജീബിന്റെയും സബീനാ ബീവിയുടെയും മകന് നാദിര്‍ നജീബി (10)നാണ് കാലിന് കടിയേറ്റത്. പോത്തന്‍കോട് ഗവ.യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് നാദിര്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ കാരമൂട് സിആര്‍പിഎഫ് റോഡില്‍ ടെക്നോസിറ്റിക്ക് പിന്നിലുള്ള സ്ഥലത്തുവെച്ചാണ് സംഭവം. സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങി അമ്മയെ കാത്തുനില്‍ക്കുന്നതിനിടെ കുട്ടിയെ തെരുവുനായ ഓടിച്ചിട്ടു കടിച്ചു.
കുട്ടിയുടെ കരച്ചില് കേട്ട് ഓടി വന്ന രക്ഷിതാക്കളാണ് നായ്ക്കളെ ഓടിച്ചു വിട്ടശേഷം കുട്ടിയെ രക്ഷിച്ചത്. തുടയില്‍ ആഴത്തില്‍ മുറിവേറ്റ നാദിറിനെ ഉടന്‍തന്നെ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡി.കോളജിലും പ്രവേശിപ്പിച്ചു.
വീടിന് സമീപത്തിറക്കാതെ ടെക്നോ സിറ്റിക്കടുത്ത് ആളൊഴിഞ്ഞ സ്ഥലത്താണ് കുട്ടിയെ ഇറക്കിവിട്ടതെന്ന് മാതാവ് സബീനാ ബീവി ആരോപിച്ചു.