
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി ഐഎഎസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. ജുഡീഷ്യല്‍ പവർ ഉള്ള ഭരണാധികാരിയായ കളക്ടർ ന്യായമായി പ്രവർത്തിച്ചില്ലെന്ന് പരാതി.
ജനാധിപത്യ വിരുദ്ധമായ മേയർ തെരഞ്ഞെടുപ്പാണ് നടന്നതെന്ന് ഇടത് കൗണ്‍സിലർ എസ്.പി ദീപക്ക് പറഞ്ഞു. നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു. ബലിദാനിയുടെ പേരില്‍ നടത്തിയ സത്യപ്രതിജ്ഞയുള്‍പ്പെടെ 20 എൻഡിഎ കൗണ്‍സിലർമാരുടെ സത്യപ്രതിജ്ഞ ചട്ടലംഘനമാണ്.
അവ സത്യപ്രതിജ്ഞ ആയി കണക്കാക്കാൻ കഴിയില്ല. ഇത് സംബന്ധിച്ച് റിട്ടെണിംഗ് ഓഫീസർക്ക് വ്യക്തമായ പരാതി നല്‍കി. ഹൈക്കോടതിയെ സമീപിക്കാനാണ് റിട്ടെണിംഗ് ഓഫീസർ പറഞ്ഞത്. ഭാരതംബയുടെ പേരിലാണ് ആശാ നാഥ് സത്യപ്രതിജ്ഞ ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കളക്ടർക്ക് മുന്നില്‍ വെച്ച് ഒരു കൊലപാതകം നടന്നാല്‍ അതില്‍ ഇടപെടാതെ കോടതിയെ സമീപിക്കാൻ പറയുന്നതുപോലത്തെ നടപടിയാണ് ഉണ്ടായത്. നഗരസഭയെ കാവി വല്‍ക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നിയമപരമായി സത്യപ്രതിജ്ഞ ചെയ്താല്‍ മാത്രമേ അംഗീകരിക്കാൻ കഴിയൂദീപക് കുറ്റപ്പെടുത്തി.



